Film News

‘ഫുള്‍ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു, അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങാനാണ് പ്ലാന്‍’ എമ്പുരാനെ കുറിച്ച് പൃഥ്വിരാജ്

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന ‘എമ്പുരാനാ’യി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പത്ര സമ്മേളനത്തിനിടെ പറഞ്ഞു. ‘സത്യത്തില്‍ തിരുവനന്തപുരത്ത് വന്നത് ഷൂട്ടിങ്ങിന് വേണ്ടിയല്ല. മുരളിയുമായി എമ്പുരാന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ വേണ്ടിയാണ്. എമ്പുരാന്റെ ഫുള്‍ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത വിവരം ലാലേട്ടനെയും, ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്’, എന്ന് പൃഥ്വിരാജ് പറയുന്നു. ‘കടുവ’ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം.

ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാന്‍ എത്തുന്നത്. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പൃഥ്വിയുടെ സംവിധായകനായുള്ള അരങ്ങേറ്റം തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.

ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലും ലുക്കിലുമാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്റോയ് ആണ് വില്ലന്‍ വേഷത്തിലെത്തിയത്.

മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വിത്സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ മറ്റു കഥാപാത്രങ്ങളായെത്തിയത്.

Recent Posts

വയലറ്റ് ഗൗണില്‍ സുന്ദരിയായി മഷൂറ!!! ഓരോ സെക്കന്‍ഡിലും കുഞ്ഞിലേയ്ക്ക് അടുക്കുന്നു

ബിഗ് ബോസ് താരമായതോടെ ജനപ്രിയനായ താരമാണ് ബഷീര്‍ ബഷി. ബഷീര്‍ ബഷിയുടെ കുടുംബജീവിതമാണ് എപ്പോഴും സോഷ്യലിടത്ത് നിറയുന്നത്. രണ്ട് ഭാര്യമാരോടൊപ്പം…

2 hours ago

അച്ഛനും അമ്മയും ചേച്ചിയും തന്ന സ്വര്‍ണം അവിടെ വീട്ടില്‍ വെച്ചാണ് ഞാന്‍ പോന്നത്’! വിമര്‍ശിക്കുന്നവരോട് ഗൗരി കൃഷ്ണ

രണ്ടുദിവസം മുമ്പായിരുന്നു സീരിയല്‍ നടി ഗൗരി കൃഷ്ണയുടെ വിവാഹം. സംവിധായകന്‍ മനോജാണ് ഗൗരിയെ വിവാഹം കഴിച്ചത്. തങ്ങളുടെ സൗഹൃദം പ്രണയവുമെല്ലാം…

2 hours ago

ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളുണ്ടാവും…പക്ഷെ ഒരിക്കലും തോല്‍ക്കരുത്- ദില്‍ഷ

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് ബിഗ് ബോസ മലയാളം സീസണ്‍ 4 ടൈറ്റില്‍ പട്ടം നേടിയയാളാണ് ദില്‍ഷ. ഷോ കഴിഞ്ഞിറങ്ങിയപ്പോള്‍…

4 hours ago