ഉറൂസ് ഗാരേജിലെത്തി! ലംബോര്‍ഗിനി വില്‍പ്പനയ്ക്ക് വച്ച് പൃഥ്വിരാജ്

വാഹന പ്രേമിയാണ് യുവതാരം പൃഥ്വിരാജ്. താരത്തിന്റെ ഗാരേജില്‍ അത്യാഢംബര വാഹനങ്ങളാണുള്ളത്. താരം അത്യാഢംബര വാഹനമായ ലംബോര്‍ഗിനി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ താരം തന്റെ ലംബോര്‍ഗിനി വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്. അടുത്തിടെ താരം ലംബോര്‍ഗിനിയുടെ കേരള റജിസ്‌ട്രേഷനിലുള്ള എസ്‌യുവി…

വാഹന പ്രേമിയാണ് യുവതാരം പൃഥ്വിരാജ്. താരത്തിന്റെ ഗാരേജില്‍ അത്യാഢംബര വാഹനങ്ങളാണുള്ളത്. താരം അത്യാഢംബര വാഹനമായ ലംബോര്‍ഗിനി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ താരം തന്റെ ലംബോര്‍ഗിനി വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്.

അടുത്തിടെ താരം ലംബോര്‍ഗിനിയുടെ കേരള റജിസ്‌ട്രേഷനിലുള്ള എസ്‌യുവി ഉറുസ് സ്വന്തമാക്കിയിരുന്നു. ലംബോര്‍ഗിനിയുടെ തന്നെ ഹുറാക്കാന്‍ എക്‌സ്‌ചേഞ്ച് ചെയ്താണ് പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഷോറൂമായ റോയല്‍ ഡ്രൈവില്‍ നിന്ന് എസ്‌യുവി ഉറുസ് സ്വന്തമാക്കിയത്.

എത്ര വിലയ്ക്കാണ് വാഹനം വില്‍പനയ്ക്ക് വെച്ചതെന്ന് വ്യക്തമായിട്ടില്ല. കൊച്ചിയിലെ റോയല്‍ ഡ്രൈവിന്റെ ഷോറൂമിലുണ്ട് ഹുറാകാന്‍. 2018 ലാണ് താരം ഹുറാകാന്‍ സ്വന്തമാക്കിയത്.

അതേസമയം, 1272 കിലോമീറ്റര്‍ മാത്രമേ ഇതുവരെ ഈ സൂപ്പര്‍ കാര്‍ സഞ്ചരിച്ചിട്ടുള്ളൂ എന്നാണ് റോയല്‍ ഡ്രൈവ് വ്യക്തമാക്കുന്നത്. ലംബോര്‍ഗിനി അവതരിപ്പിച്ചതില്‍ ഏറ്റവും വിജയിച്ച മോഡലാണ് ഹുറാക്കാന്റെ എല്‍പി 580 എന്ന റിയര്‍വീല്‍ ഡ്രൈവ് മോഡല്‍. 5.2 ലീറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ സൂപ്പര്‍കാറിന്റെ പ്രത്യേകത. 572 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് മാത്രമാണ് ഈ കാറിന് വേണ്ടി വരുന്നത്.

എന്നാല്‍ ലംബോര്‍ഗിനിയുടെ എസ്യുവി ഉറുസ് സ്വന്തമാക്കിയത് എത്ര രൂപയ്ക്കാണെന്ന് പുറത്തുവന്നിട്ടില്ല. കേരള റജിസ്‌ട്രേഷനിലുള്ള 2019 മോഡല്‍ ഉറുസിന്റെ അന്നത്തെ ഓണ്‍റോഡ് വില ഏകദേശം 4.35 കോടിയായിരുന്നു.

കേരളത്തില്‍ ലംബോര്‍ഗിനി ഉറുസ് ബുക്ക് ചെയ്താല്‍ വാഹനം ലഭിക്കാന്‍ ഏകദേശം ഒരുവര്‍ഷം വരെ കാത്തിരിക്കണം എന്നാണ് റിപ്പോര്‍ട്ടുകള്‍. 5000 കിലോമീറ്ററില്‍ താഴെ മാത്രമേ പൃഥിരാജ് സ്വന്തമാക്കിയ ഉറുസ് ഓടിയിട്ടുള്ളൂ. ഇപ്പോള്‍ പുതിയ ഉടമയെ കാത്തിരിക്കുകയാണ് പൃഥ്വിരാജിന്റെ ആഢംബര ഹുറാക്കാന്‍.