ഫ്രന്റ്‌സിലുമുണ്ടോ ഓള്‍ഡും ന്യൂവും….നിഗൂഢതകള്‍ ഒളിപ്പിച്ച് ‘തീര്‍പ്പ്’ ട്രെയ്ലര്‍

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രം ‘തീര്‍പ്പി’ന്റെ ട്രെയിലര്‍ പുറത്ത്. കൊലപാതകവും പ്രതികാരവും ഒക്കെയാണ് ‘തീര്‍പ്പ്’ പറയുന്നതെന്നാണ് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. നിരവധി നിഗൂഢതകള്‍ ഒളിപ്പിച്ചുള്ള ട്രെയ്ലര്‍ സിനിമ കാണാനുള്ള ആകാംക്ഷയും പ്രേക്ഷകരിലുണ്ടാക്കുന്നു.

‘കമ്മാര സംഭവ’ത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് തീര്‍പ്പ്. സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. മുരളി ഗോപിയാണ് ഗാനങ്ങള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ എസ് സുനിലാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് ദീപു ജോസഫ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍ കോസ്റ്റ്യും ഡിസൈന്‍- സമീറ സനീഷ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു.

Previous articleഇപ്പോള്‍ കാണിച്ച സ്നേഹത്തിന് ഹൃദയത്തില്‍ തൊട്ട നന്ദി!!! വിനയന്‍
Next articleപാലാപ്പള്ളി തിരുപ്പള്ളി…ചുവടുവച്ച് പൊളിച്ചടുക്കി ഡോക്ടര്‍മാര്‍!!! അഭിനന്ദിച്ച് ആരോഗ്യമന്ത്രിയും