‘സൂര്യ ,പൃഥ്വിരാജ് ചിത്രമൊരുങ്ങുന്നു’ ഈ വാർത്തയുടെ സത്യം ഇതാണ്!

അടുത്തിടെ തമിഴ് നടൻ സൂര്യയും പൃഥ്വിരാജും ഒന്നിച്ചുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് സമൂഹ്യമാധ്യമങ്ങളിൽ ഉയർന്നു വന്നത്. ഇരുവരും ഒന്നിച്ച് സിനിമ ചെയ്യാൻ പോകുന്നു, പൃഥ്വിരാജ്…

അടുത്തിടെ തമിഴ് നടൻ സൂര്യയും പൃഥ്വിരാജും ഒന്നിച്ചുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് സമൂഹ്യമാധ്യമങ്ങളിൽ ഉയർന്നു വന്നത്. ഇരുവരും ഒന്നിച്ച് സിനിമ ചെയ്യാൻ പോകുന്നു, പൃഥ്വിരാജ് സംവിധാനം ചെയ്യും, ബയോപിക് ആയിരുക്കും എന്ന തരത്തിലു്ള്ള വാർത്തകൾ സജീവമായിരുന്നു.

കൂടാതെ ‘ബിസ്‌കറ്റ് കിംഗ്’ എന്നറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ ജീവിതമാണ് സിനിമയാക്കുന്നത് എന്നുള്ള റിപ്പോർട്ടുകളാണ് വന്നിരുന്നു. ഇക്കാര്യത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടവുകയോ ഇരുവരും പുതിയ ചിത്രത്തെ കുറിച്ച ്പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇരുവരും ഒന്നിച്ചുള്ള ബയോപിക് ഉണ്ടാകില്ല എന്നാണ് ഇപ്പോൾ വന്നിരിക്കുന്ന വാർത്ത.

അങ്ങനെയൊരു സിനിമ ഇല്ലെന്നും പൃഥ്വിരാജ് നിലവിൽ എമ്പുരാൻ, ടൈസൺ എന്നീ സിനിമകളുടെ സംവിധാന ജോലികളിലാണ് എന്നുമാണ് പുറത്ത് വരുന്ന വിവരം.സൂര്യ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ടു ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് നിർമ്മിക്കുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായി അഭ്യൂഹങ്ങളിലൊന്ന്‌