തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് പൃഥ്വിരാജ്..! വീഡിയോ പങ്കുവെച്ച് ഡിജോ ജോസ് ആന്റണിയും… കാര്യമിതാണ്!

കടുവയുടെ പ്രമോഷന്റെ ഭാഗമായി ഹൈദരബാദില്‍ എത്തിയ പൃഥ്വിരാജിന്‌റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കടുവയെ കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് തന്നെ തന്റെ ജനഗണമന എന്ന ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന് തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകായണ് പൃഥ്വിരാജ്. കടുവയെ കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് തന്റെ സിനിമ ജനഗണമനയ്ക്ക് നിങ്ങള്‍ നല്‍കിയ സ്വീകരണത്തിന് എന്റെ ഹൃദയത്തില്‍ നിന്ന് നന്ദി പറയട്ടെ എന്ന് പറഞ്ഞാണ് പൃഥ്വിരാജ് വാക്കുകള്‍ ആരംഭിച്ചത്.

സിനിമ കണ്ട് മികച്ച പ്രതികരണമാണ് തനിക്ക് ഇവിടെ നിന്ന് ലഭിച്ചത് എന്നും പലരും തന്നോട് അതേ കുറിച്ച് പറഞ്ഞിരുന്നു എന്നും കൂടുതല്‍ പണം ലഭിച്ചത് ഹൈദരാബാദില്‍ നിന്നാണെന്നും അദ്ദേഹം പറയുന്നു. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദി എന്ന് പറഞ്ഞതിന് ശേഷമാണ് അദ്ദേഹം തന്റെ ഏറ്റവും പുതിയ സിനിമയായ കടുവയെ കുറിച്ച് സംസാരിച്ചത്.

സിനിമയിലെ മറ്റ് താരങ്ങളായ സംയുക്ത മേനോനും വിവേക് ഒബ്രോയിയും പ്രമോഷന്റെ ഭാഗമായി എത്തിച്ചേര്‍ന്നിരുന്നു.. പൃഥ്വിരാജ് ജനഗണമനയെ കുറിച്ച് സംസാരിച്ചതിന്റെ വീഡിയോ സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചിരുന്നു. ജനഗണമനയേ വിജയമാക്കിയ തെലുങ്ക് പ്രേക്ഷകര്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി എന്നാണ് സിനിമയുടെ സംവിധായകന്‍ ഡിജോ കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ്, വിന്‍സി, ഷമ്മി തിലകന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമയായിരുന്നു ജനഗണമന. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമ ഒരു ബ്ലോക്ക് ബസ്റ്റര്‍ മൂവി ആയിരുന്നു.

Previous articleഇതെന്ത് കോപ്പ്.. കണ്ടത്തില്‍ കൊണ്ടു നിര്‍ത്താം!!! ഇങ്ങനെ വിടാന്‍ നാണം ഇല്ലേ തന്തക്കും തള്ളക്കും!! സോഷ്യല്‍ മീഡിയയെ രോഷം കൊള്ളിച്ച് പ്രാര്‍ഥനയുടെ വേഷം
Next articleവിവാഹവും ഗര്‍ഭ വാര്‍ത്തയും; കഥകള്‍ മെനയുന്നവര്‍ക്ക് മറുപടിയുമായി ആലിയ