ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു മേയര്‍ എന്നെ രാജുഏട്ടാ എന്ന് വിളിക്കുന്നത്..! മേയര്‍ ആര്യ രാജേന്ദ്രനെ കുറിച്ച് പൃഥ്വിരാജ്!

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടന്‍ പൃഥ്വിരാജ് മേയര്‍ ആര്യ രാജേന്ദ്രനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ നാട്ടില്‍ തന്നെ ഇത്തരം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് താരം ആ വേദിയില്‍ വെച്ച് അറിയിച്ചു. താന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലെ സ്ഥിരം പൊലീസ് ചെക്കിംഗിനെ കുറിച്ച് പറഞ്ഞ നടന്‍ താനും കൂട്ടുകാരും ബൈക്കില്‍ സ്പീഡില്‍ പോയതിന്

പല തവണ പൊലീസ് നിര്‍ത്തിച്ചിട്ടുള്ള എല്ലാ ഓര്‍മ്മകളും വേദിയില്‍ വെച്ച് പങ്കുവെച്ചു. പൃഥ്വിരാജിന്റെ ഓരോ വാക്കുകളും വലിയ കരഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴും ചെക്കിംഗ് ഉണ്ടല്ലേ എന്നാണ് താരം ചോദിച്ചത്. ആ സമയത്താണ് ഈ പരിപാടിയിലേക്ക് തിരുവനന്തപുരം മേയര്‍ തന്നെ ക്ഷണിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ എന്നെ രാജു ഏട്ടാ എന്ന് വിളിച്ച് ഒരു പരിപാടിയിലേക്ക് വിളിക്കുന്നത് എന്നാണ് താരം പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു മേയര്‍ രാജു എട്ടാ

എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിയ്ക്ക് ക്ഷണിക്കുന്നത്… അപ്പോള്‍ എന്തായാലും വന്ന് കളയാം എന്ന് വിചാരിച്ചു.. ഇത്രയും തിരുവനന്തപുരം നിവാസികളെ ഒരുമിച്ച് കാണാന്‍ സാധിച്ചതില്‍ വലിയ സന്തോഷം എന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി വരും വര്‍ഷങ്ങളില്‍ ജനത്തിന് ഉതകുന്നതായി തീരട്ടെ എന്നും ഇനിയും ഇത്തരം പദ്ധതികള്‍ ആര്യക്കും ആര്യയുടെ ടീമിനും നടത്താന്‍ സാധിക്കട്ടെ എന്ന് കൂടി ആശംസിച്ചാണ് പൃഥ്വിരാജ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

 

Nikhina