പ്രിത്വിരാജിനും സുപ്രിയക്കും ആശംസകൾ അറിയിച്ച് ഇന്ദ്രജിത്ത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രിത്വിരാജിനും സുപ്രിയക്കും ആശംസകൾ അറിയിച്ച് ഇന്ദ്രജിത്ത്!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പൃഥ്വിരാജും സുപ്രിയയും, പ്രണയിച്ച് വിവാഹം ചെയ്ത ജോഡികൾ ആണിവർ, വിവാഹ ശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു സുപ്രിയ. തന്റെ എല്ലാ സ്വഭാവങ്ങളും ഭാവങ്ങളുമൊക്കെ കണ്ടതും മനസ്സിലാക്കിയതും സുപ്രിയയാണെന്ന് പൃഥ്വിയും സാക്ഷ്യപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും വളരെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് രണ്ടുപേരും എത്താറുണ്ട്.സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് അല്ലി എന്ന അലംകൃത. നടൻ പൃഥ്വിരാജിൻ്റെയും മുൻ മാധ്യമപ്രവർത്തകയും നിർമ്മാതാവുമായ സുപ്രിയ മേനോൻ്റെയും മകളായ അല്ലിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ ഇരുവരുടെയും ഏറ്റവും പുതിയ വിശേഷം ആണ്  സോഷ്യൽ മീഡിയയിൽ ആഘോഷമായിരിക്കുന്നത്. ഇരുവരും തങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇന്ന്. സഹോദരൻ ഇന്ദ്രജിത്ത് ഇരുവർക്കും ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരുന്നു. പ്രിത്വിയുടെ മടിയിൽ ഇരിക്കുന്ന സുപ്രിയയുടെ ചിത്രങ്ങൾ ആണ് ഇന്ദ്രജിത്ത് പങ്കുവെച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. ആരാധകർക്ക് എന്നും ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രത്യേക താൽപ്പര്യവും ആണ്.  സഹതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. supriya-prithviraj

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൽ ആണ് പൃഥ്വിരാജ് ഏറ്റവും പുതിയതായി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ട് ഇരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി മനു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതി. അടുത്തിടെയായിരുന്നു ചിത്രത്തിൻ്റെ പ്രഖ്യാപനം നടന്നത്. സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

 

Trending

To Top