August 8, 2020, 8:44 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

സസ്പെൻസ് പുറത്ത് വിട്ട് ജാക്ക് ആന്‍ഡ് ജിൽ അണിയറ പ്രവർത്തകർ !! ചിത്രത്തിൽ മഞ്ജുവിനൊപ്പം എത്തുന്നത് പൃഥ്വിരാജ്

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി, അനന്തഭദ്രം എന്നീ മലയാളം ചിത്രങ്ങളില്‍ പൃഥ്വിരാജായിരുന്നു നായകന്‍. ഇപ്പോഴിതാ മഞ്ജു വാരിയറെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന ചിത്രത്തിലും പൃഥ്വിരാജ് എത്തുന്നു. “മഞ്ജു വാരിയറും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിവരണം നല്‍കുന്നത് പൃഥ്വിരാജ് ആണ്. പൃഥ്വിയുടെ ഭാഗങ്ങള്‍ റെക്കോര്‍ഡു ചെയ്യുന്നത് ഞങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി, ചിത്രത്തിന്റെ ഗ്രേഡിങ് ഉള്‍പ്പെടെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായി,”  നേരത്തെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘മഞ്ചാടിക്കുരു’ എന്ന ചിത്രത്തിനും വിവരണം നല്‍കിയിരുന്നത് പൃഥ്വിയായിരുന്നു. ചിത്രത്തില്‍ അതിഥി വേഷത്തിലും പൃഥ്വി എത്തിയിരുന്നു.

നേരത്തേ ഓഗസ്റ്റ് സിനിമാസിന്റെ പാര്‍ട്‌ണര്‍മാരായിരുന്നു പൃഥ്വിരാജും, സന്തോഷ് ശിവനും. ‘ദി ഗ്രേറ്റ് ഫാദര്‍’, ‘ഡാര്‍വിന്റ് പരിണാമം’ തുടങ്ങിയ സിനിമകള്‍ ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ചതാണ്. കാളിദാസ് ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ തമിഴിലും റിലീസ് ചെയ്യും.

സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

Prithviraj Productions, hands-on social media

ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയ്നറാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. സന്തോഷ് ശിവനും മഞ്ജു വാരിയറും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട് ചിത്രം. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ‘ജാക്ക് ആന്‍ഡ് ജില്‍’ നിര്‍മ്മിക്കുന്നത്. ഗോപിസുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും ചിത്രീകരിക്കുന്ന ദ്വിഭാഷ ചിത്രമായിരിക്കും ‘ജാക്ക് ആന്‍ഡ് ജില്‍’. തമിഴ് പതിപ്പില്‍ യോഗി ബാബുവും മുഖ്യ വേഷത്തില്‍ എത്തും.

Related posts

ആ ധാവണിക്കാരിയായി എത്തേണ്ടിയിരുന്നത് അനുസിത്താര ഒടുവിൽ എത്തിയത് അദിതി റാവു !! സൂഫിയും സുജാതയിലെയും നായികാ പദവി അനുസിത്താരക്ക് നഷ്ടമായത് എങ്ങനെ

WebDesk4

എങ്ങനെയും പണം കിട്ടണം എന്ന് മാത്രമായിരുന്നു അച്ഛന്റെ ആഗ്രഹം; അച്ഛന്റെ പണക്കൊതി മൂലം തനിക്ക് സംഭവിച്ച നഷ്ടങ്ങളെ പറ്റി ഖുശ്‌ബു

WebDesk4

ഇതെന്താണ് മുടി കളർ ചെയ്ത ദേവിയോ ?? നയൻതാരയുടെ മൂക്കുത്തി അമ്മനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

WebDesk4

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ; സൂക്ഷിച്ചില്ലെങ്കിൽ കോറോണയെക്കാൾ മഹാമാരിയാകും

WebDesk4

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ചുവപ്പിൽ അതി മനോഹരിയായി മലയാളത്തിന്റെ സ്വന്തം നായിക

WebDesk4

സാമന്തയ്ക്ക് പിറന്നാൾ സര്‍പ്രൈസ് ഒരുക്കി നാഗചൈതന്യ

WebDesk4

പ്രേക്ഷകരുടെ ദത്തുപുത്രി സ്വാസികയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറൽ ആകുന്നു

WebDesk4

23 വര്ഷത്തിനപ്പറവും മഞ്ജു അതുപോലെ തന്നെ !! മഞ്ജുവിന്റെ ചിത്രം പങ്കുവെച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

WebDesk4

ട്ര​ക്ക് ത​ല​യി​ലൂടെ കയറിയിട്ടും അത്ഭുതമായി രക്ഷപെട്ട യുവാവ്, ഹെൽമറ്റ് ധരിക്കണം എന്ന് പറയുന്നത്തിന്റ നേർ കാഴ്ച, വീഡിയോ

WebDesk

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ യുവതി കൊറോണ ബാധിച്ച്‌ മരിച്ചു

WebDesk4

ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവയാണെന്ന് ഹന്‍സിക

WebDesk

‘ഭൂമിയിലെ മനോഹര സ്വകാര്യം’ മൂവി റിവ്യൂ !!

WebDesk4
Don`t copy text!