പിയാനോ വായിച്ച് പൃഥ്വിരാജിന്റെ മകൾ അല്ലി, മകളുടെ വളർച്ച പെട്ടെന്നായിരുന്നുവെന്നു താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

പിയാനോ വായിച്ച് പൃഥ്വിരാജിന്റെ മകൾ അല്ലി, മകളുടെ വളർച്ച പെട്ടെന്നായിരുന്നുവെന്നു താരം

Prithviraj's daughter Alli, who plays the piano, said her daughter's growth was rapid

അലംകൃതയെന്ന അല്ലിയെ അറിയാത്തവര്‍ വിരളമാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയതാണ് ഈ മകള്‍. യുവതാരം പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റേയും മകളായ അല്ലിയെ ആരാധകര്‍ക്കും ഏറെയിഷ്ടമാണ്. ലൈംലൈറ്റില്‍ നിന്നും മാറ്റിനിര്‍ത്തി സാധാരണക്കാരിയായി മകളെ വളര്‍ത്തുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൊതുപരിപാടികളിലും മറ്റുമൊക്കെയായി സുപ്രിയയും സജീവമാണെങ്കിലും അല്ലിയെ കൊണ്ടുവരാറില്ല പലപ്പോഴും. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ കാണാനായി മകളെ കൊണ്ടുവരാത്തതിനെക്കുറിച്ച്‌ ആരാധകര്‍ നേരിട്ട് താരത്തോട് ചോദിച്ചിരുന്നു.  അത്രയും സമയമൊന്നും അവള്‍

Prithviraj's daughter Alli, who plays the piano, said her daughter's growth was rapid

അടങ്ങിയിരിക്കില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അല്ലിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിരാജും സുപ്രിയയും എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ചെത്തിയതിന് പിന്നാലെയായാണ് അല്ലിയുടെ വീഡിയോയുമായി സുപ്രിയ എത്തിയത്.

പൃഥ്വിയും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. വളര്‍ന്നുവരുന്നൊരു സംഗീതഞ്ജയായാണ് സുപ്രിയ അല്ലിയെ വിശേഷിപ്പിച്ചിട്ടുള്ളത്. വീട്ടിലെ ചീഫ് ട്രെബിള്‍ മേക്കറും അല്ലിയാണ്. മമ്മയുടെ അല്ലി എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ പുതിയ വീഡിയോ പോസ്റ്റ്

Prithviraj's daughter Alli, who plays the piano, said her daughter's growth was rapid

ചെയ്തത്. അല്ലിയുമായി ബന്ധപ്പെട്ട് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. അലംകൃത വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച്‌ തുറന്നുപറഞ്ഞ് പൃഥ്വി എത്തിയിരുന്നു. കുടുംബത്തിലെ കുഞ്ഞതിഥിയായ അല്ലിയെക്കുറിച്ച്‌ വാചാലയായി മല്ലിക സുകുമാരനും എത്തിയിരുന്നു.  അലംകൃത പ്ലേസ്‌കൂളില്‍ പോയിത്തുടങ്ങിയെന്നും അത്യവശ്യത്തിനുള്ള വികൃതിയൊക്കെ അവളുടെ കൈയ്യിലുമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. അതിനിടയിലാണ് സ്വന്തമായി പാട്ടുമായി അല്ലിയെത്തിയത്. ആസ്വദിച്ച്‌ പാടുന്ന അല്ലിയുടെ വീഡിയോ പകര്ത്തിയത് സുപ്രിയയാണ്.  അടുത്തിടെയായിരുന്നു അഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്. മകളുടെ മുഖം വ്യക്തമാവുന്ന ചിത്രവുമായാണ് അന്ന് ഇരുവരും എത്തിയത്.   സുപ്രിയയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് പൃഥ്വിരാജും എത്തിയിരുന്നു. എത്ര പെട്ടെന്നാണ് മകള്‍ വലുതായതെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. അവര്‍ പെട്ടെന്ന്

Prithviraj's daughter Alli, who plays the piano, said her daughter's growth was rapid

വലുതാവുമെന്നും ചിലപ്പോഴൊക്കെ അത് വേദനിപ്പിക്കുമെന്നും താരം കുറിച്ചിരുന്നു. പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. പൃഥ്വിയുടെ പോസ്റ്റിന് കീഴിലായി കമന്റുമായി സുപ്രിയയും എത്തിയിരുന്നു. അലംകൃതയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. പൃഥ്വിരാജിനോടും സുപ്രിയയോടും ആരാധകര്‍ തന്നെ അല്ലി മോളെക്കുറിച്ച്‌ ചോദിക്കാറുണ്ട്. പരിപാടികളിലും ചടങ്ങുകളിലുമെല്ലാം ഇരുവരും നിറഞ്ഞുനില്‍ക്കുമ്ബോള്‍ അല്ലിയെ കാണാറില്ല. ലൂസിഫറിന്‍രെ സെറ്റില്‍ സുപ്രിയയ്‌ക്കൊപ്പം അല്ലിയും എത്തിയിരുന്നു. ഡാഡയോട് കളിക്കാനായി വരാനായിരുന്നു അല്ലി ആവശ്യപ്പെട്ടത്.

രസകരമായ പോസ്റ്റുകളായിരുന്നു ആ സമയത്ത് ഇരുവരും പോസ്റ്റ് ചെയ്തത്. സുപ്രിയ മേനോന്‍ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Trending

To Top
Don`t copy text!