‘അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടി എത്തുന്നത്’: എമ്പുരാന്റെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പുതിയ ചിത്രം പുറത്ത്. കണ്ണില്‍ തീഷ്ണ ഭാവവുമായി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സംവിധായകനായ പൃഥ്വിരാജ് തന്നെയാണ് പങ്കുവെച്ചത്. ചിത്രത്തിനൊപ്പം പൃഥ്വിരാജ് പങ്കുവെച്ച…

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പുതിയ ചിത്രം പുറത്ത്. കണ്ണില്‍ തീഷ്ണ ഭാവവുമായി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സംവിധായകനായ പൃഥ്വിരാജ് തന്നെയാണ് പങ്കുവെച്ചത്. ചിത്രത്തിനൊപ്പം പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധേയമാണ്.

‘നിങ്ങള്‍ അത്യുന്നതങ്ങളിലായിരിക്കുന്ന നിമിഷങ്ങളില്‍ എപ്പോഴും സൂക്ഷിക്കുക, അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടിയെത്തുന്നത് (At your highest moment…be careful. That’s when the devil comes for you) എന്ന ഹോളിവുഡ് താരം ഡാന്‍സല്‍ വാഷിംഗ്ടണ്ണിന്റെ വാക്കുകള്‍ക്കൊപ്പമാണ് പൃഥ്വി ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.