നായകനും നായികയ്ക്കും തുല്യവേതനം വേണോ? പൃഥ്വിരാജിന്റെ മറുപടി ശ്രദ്ധേയമാകുന്നു

സിനിമാ മേഖലയില്‍ നായകനും നായികയ്ക്കും തുല്യവേതനം എന്ന ആശയത്തിന് പ്രാധാന്യമുണ്ടെങ്കിലും താരമൂല്യം അനുസരിച്ച് ശമ്പളം വ്യത്യാസപ്പെടുന്നതില്‍ കുറ്റം പറയാനാകില്ലെന്ന് പൃഥ്വിരാജ്. കടുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു താരം. ‘രാവണന്‍…

സിനിമാ മേഖലയില്‍ നായകനും നായികയ്ക്കും തുല്യവേതനം എന്ന ആശയത്തിന് പ്രാധാന്യമുണ്ടെങ്കിലും താരമൂല്യം അനുസരിച്ച് ശമ്പളം വ്യത്യാസപ്പെടുന്നതില്‍ കുറ്റം പറയാനാകില്ലെന്ന് പൃഥ്വിരാജ്. കടുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു താരം. ‘രാവണന്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ നായികയായ ഐശ്വര്യ റായി വാങ്ങിയതിനെക്കാള്‍ കുറവ് പ്രതിഫലമാണ് എനിക്കു ലഭിച്ചത്. ഒരു നടിയുടെയോ നടന്റെയോ ഫീസ് തീരുമാനിക്കപ്പെടുന്നത് അയാളുെട സാന്നിധ്യം ആ പ്രോജക്ടിന് എത്രത്തോളം ഗുണകരമാകുമെന്നു വിലയിരുത്തിയിട്ടാണ്. മലയാളത്തില്‍ മഞ്ജു വാരിയരും ഒരു പുതുമുഖ നായകനും ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ തുല്യ വേതനം നല്‍കണമെന്നു പറയാനാകില്ല. മഞ്ജുവിന് കൂടുതല്‍ പ്രതിഫലം നല്‍കേണ്ടി വരുമെന്നും പൃഥ്വിരാജ് പറഞ്ഞു.

പ്രധാന താരങ്ങളുടെ ശമ്പളം വലിയ നിക്ഷേപമാണ്. അതുകൊണ്ട് പങ്കാളിയായിരിക്കുന്നതാണ് എപ്പോഴും നല്ലത് എന്നു തോന്നിയിട്ടുണ്ട്. അതായത്, സിനിമ പരാജയപ്പെട്ടാല്‍ കുറച്ചു പ്രതിഫലമേ കിട്ടുകയുള്ളൂ, അതേസമയം വിജയിച്ചാല്‍ കൂടുതല്‍ പ്രതിഫലം കിട്ടും എന്ന നിലയില്‍ സിനിമയുടെ പങ്കാളിയായിരിക്കുന്നതാണ് നല്ലത്. ഞാന്‍ പരമാവധി സിനിമകള്‍ അങ്ങനെ ചെയ്യാനാണ് ശ്രമിക്കുന്നത്. അടുത്ത സിനിമയായ ‘കാപ്പ’യില്‍ അങ്ങനെ ചെയ്യാന്‍ നിര്‍മാതാവായ ജിനു സമ്മതിച്ചില്ലെന്നും താരം തുറന്നു പറഞ്ഞു.

Prithviraj-Sukumaran

‘ഞാന്‍ സാധാരണ നിര്‍മാതാവിനോടു പറയാറുള്ളത്, ലാഭത്തിന്റെ നിശ്ചിത ശതമാനം എന്നതാണ്. അതുകൊണ്ടുള്ള ഗുണം സിനിമ നിര്‍മിക്കുമ്പോള്‍ നമ്മുടെ ശമ്പളം പൂര്‍ണമായി തരികയെന്ന ബാധ്യത നിര്‍മാതാവിന് ഉണ്ടാകില്ല എന്നതാണ്. സിനിമ നല്ല രീതിയില്‍ ഓടിയാല്‍ അതില്‍ നിന്നുള്ള ലാഭത്തില്‍ നിന്നാണ് ശമ്പളം ലഭിക്കുക.

therealprithvi_272643201_634597941196526_7634673812534692690_n

സിനിമ വിജയമായാലേ നല്ല ശമ്പളം കിട്ടുകയുള്ളൂ എന്ന തോന്നല്‍ അഭിനേതാക്കള്‍ക്കും ഉണ്ടാകും. അങ്ങനെയാണ് ഇനി മുന്നോട്ടു പോകേണ്ടത് എന്നാണ് തോന്നല്‍. പക്ഷേ, കൃത്യമായി ശമ്പളം പറഞ്ഞോളൂ എന്നു പറയുന്ന നിര്‍മാതാക്കളുമുണ്ടെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.