‘മധു’ ‘കൊട്ട മധു’ ആകുന്നതിന് മുമ്പ്; കാപ്പയിലെ പുതിയ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുക്ടെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘കാപ്പ’. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വന്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ‘കാപ്പ’യുടെ പുതിയ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്രെ പേര്. കൊട്ട മധുവുമായി ബന്ധപ്പെടുത്തിയൊരു ഫോട്ടോയാണ് ഇപ്പോള്‍ ട്വിറ്റര്‍ വഴി പൃഥ്വിരാജ് ഷെയര്‍ ചെയ്തിരിക്കുന്നത്.

‘മധു’ ‘കൊട്ട മധു’ ആകുന്നതിന് മുമ്പ് എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇന്ദുഗോപന്‍ തന്നെയാണ് കാപ്പയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് കാപ്പ നിര്‍മിക്കുന്നത്.

പൃഥിരാജും ഷാജി കൈലാസും ഒന്നിച്ച കടുവ വന്‍ വിജയമായിരുന്നു. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ് കടുവ. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസിന്റെ തിരിച്ചു വരവ് കൂടിയായിരുന്നു ഈ സിനിമ. കടുവയ്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് ചിത്രത്തിലെ നായകനും നിര്‍മ്മാതാക്കളില്‍ ഒരാളുമായ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു.’അയാള്‍ ഓട്ടം നിര്‍ത്തി തിരിയുന്ന നിമിഷം വരെ മാത്രമാണ് നീ വേട്ടക്കാരന്‍ ആകുന്നത്. ആ നിമിഷം മുതല്‍ നീ ഇരയാകും. ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി’ എന്നായിരുന്നു പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചത്.

Previous articleപുഷ്പ-3 ഫഹദ് ഫാസിലിന്റെ വാക്കുകള്‍ കേട്ട് ആരാധകര്‍ ആവേശത്തില്‍…! ഇത്രയും പ്രതീക്ഷിച്ചില്ല!!!
Next articleഇതൊക്കെയാണ് മക്കളേ എന്‍ട്രി..! ലാന്‍ഡ്‌ റോവറിലുള്ള മമ്മൂക്കയുടെ വരവ് ആഘോഷമാക്കി ആരാധകര്‍!