പിതൃദിനത്തില്‍ മകൾ നൽകിയ സമ്മാനം പങ്കുവെച്ച് പൃഥ്വി, മകളുടെ ഇംഗ്ലീഷ് തന്നേക്കാള്‍ മനോഹരമെന്ന് താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

പിതൃദിനത്തില്‍ മകൾ നൽകിയ സമ്മാനം പങ്കുവെച്ച് പൃഥ്വി, മകളുടെ ഇംഗ്ലീഷ് തന്നേക്കാള്‍ മനോഹരമെന്ന് താരം

prithviraj-daughter

അലംകൃതയെന്ന അല്ലിയെ അറിയാത്തവര്‍ വിരളമാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയതാണ് ഈ മകള്‍. യുവതാരം പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റേയും മകളായ അല്ലിയെ ആരാധകര്‍ക്കും ഏറെയിഷ്ടമാണ്. സിനിമയിൽ നിന്നും മാറ്റിനിര്‍ത്തി സാധാരണക്കാരിയായി മകളെ വളര്‍ത്തുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൊതുപരിപാടികളിലും മറ്റുമൊക്കെയായി സുപ്രിയയും സജീവമാണെങ്കിലും അല്ലിയെ കൊണ്ടുവരാറില്ല പലപ്പോഴും.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ കാണാനായി മകളെ കൊണ്ടുവരാത്തതിനെക്കുറിച്ച്‌ ആരാധകര്‍ നേരിട്ട് താരത്തോട് ചോദിച്ചിരുന്നു.  അത്രയും സമയമൊന്നും അവള്‍ അടങ്ങിയിരിക്കില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അല്ലിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിരാജും സുപ്രിയയും എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

prithvraj

ഇപ്പോൾ ലോക പിതൃദിനത്തില്‍ മകള്‍ നല്‍കിയ സമ്മാനത്തെക്കുറിച്ച്‌ ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. അച്ഛന് സ്വന്തം കൈപ്പടയില്‍ കത്തെഴുതിയാണ് അല്ലി ആശംസകളറിയിച്ചത്. പ്രിയസുഹൃത്തും സംവിധായകനുമായ സച്ചിയുടെ വിയോ​ഗത്തില്‍ ദുഃഖിതനായിരുന്ന അച്ഛന്റെ സങ്കടം മാറ്റാനുള്ള അലംകൃതയുടെ ശ്രമമായിരുന്നു ഈ കത്ത്.

‘ഹാപ്പി ഫാദേഴ്‌സ് ഡേ.

പ്രിയപ്പെട്ട ഡാഡ, ഇന്ന് ഡാഡയ്ക്ക്‌ നല്ലൊരു ദിവസമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക് ‌ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്കറിയാം. നല്ല ദിവസമായിരിക്കട്ടെ’, എന്നാണ് കത്തിലെ വരികള്‍.

prithvraj

മനോഹരമായ ഒരു കുറിപ്പോടെയാണ് പൃഥ്വിരാജ് കത്ത് പങ്കുവച്ചത്. അഞ്ചു വയസ്സുള്ളപ്പോള്‍ താനെഴതിയിരുന്നതിനേക്കാള്‍ മനോഹരമാണ് മകളുടെ ഇംഗ്ലീഷ് എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ‘കുറച്ച്‌ ദിവസങ്ങളായി ഞാനാകെ അസ്വസ്ഥനായിരിക്കുന്നത് അവള്‍ കാണുന്നുണ്ട്. എനിക്കൊരു സമ്മാനം നല്‍കാന്‍ ഫാദേഴ്‌സ് ഡേ വന്നെത്താന്‍ കാത്തിരിക്കുകയായിരുന്നു അവള്‍. അഞ്ചു വയസ്സുള്ളപ്പോള്‍ ഞാനെഴതിയിരുന്നതിനേക്കാള്‍ മനോഹരമാണ് അവളുടെ ഇംഗ്ലീഷ്’, അല്ലിയുടെ കത്ത് പങ്കുവെച്ചുകൊണ്ട് പൃഥി കുറിച്ചു.

Trending

To Top
Don`t copy text!