താന്‍ കാണാന്‍ ആഗ്രഹിച്ച ചാക്കോച്ചന്‍, ഒത്തിരി സന്തോഷം!!! ‘ന്നാ താന്‍ കേസ് കൊട്’ ഇസഹാഖിനും ചാക്കോച്ചനുമൊപ്പം കണ്ട് പ്രിയ

പരസ്യത്തിലൂടെ വിവാദമായെങ്കിലും മികച്ച പ്രതികരണമാണ് കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ നേടുന്നത്. ദേവദൂതര്‍ പാട്ട് പുറത്തുവന്നപ്പോഴേ
ചാക്കോച്ചന്റെ ഗെറ്റപ്പും ഡാന്‍സും വൈറലായിരുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’.

അതിനിടെ ചാക്കോച്ചന്റെ ചിത്രം കാണാന്‍ ഭാര്യ പ്രിയയും മകന്‍ ഇസ്ഹാഖും തിയ്യറ്ററിലെത്തിയത് വൈറലായിരുന്നു. ചിത്രം കണ്ടിറങ്ങിയ പ്രിയയുടെ വാക്കുകളാണ് സോഷ്യല്‍ ലേകത്ത് നിറയുന്നത്.

താന്‍ കാണാന്‍ ആഗ്രഹിച്ചത് ഇങ്ങനെ ഒരു ചാക്കോച്ചനെ ആണെന്നാണ് പ്രിയയുടെ ആദ്യ പ്രതികരണം. ‘വളരെ വ്യത്യസ്തമായ രീതിയില്‍ ചാക്കോച്ചനെ കാണാന്‍ കഴിഞ്ഞു. നല്ല സിനിമയാണ് ഒത്തിരി സന്തോഷം’ പ്രിയ പറഞ്ഞു. ഒരുപാട് നാളായി ഒരു മാറ്റം വേണമെന്ന് ചാക്കോച്ചന്‍ പറയുന്നു. അത് ഇവിടെ കാണാന്‍ കഴിഞ്ഞെന്നും പ്രിയ പറഞ്ഞു.

റൊമാന്റിക് ഹീറോ വേഷങ്ങളിലെത്തുന്ന ചാക്കോച്ചനെയാണോ ഈ ചാക്കോച്ചനെയാണോ കൂടുതല്‍ കാണാനിഷ്ടമെന്ന് ചോദിച്ചപ്പോള്‍ ഇപ്പോഴത്തെ ഈ ചാക്കോച്ചനെയാണ് എനിക്ക് ഒത്തിരി ഇഷ്ടമായതെന്ന് പ്രിയ പറയുന്നു.

അതേസമയം, പ്രിയയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചാക്കോച്ചനോട് പറഞ്ഞപ്പോള്‍ ‘അവള്‍ അങ്ങനെ പറഞ്ഞോ, വീട്ടില്‍ പോയി ചോദിക്കട്ടെ’ എന്നായിരുന്നു താരത്തിന്റെ മറുപടി.

തന്റെ ഏറ്റവും വലിയ വിമര്‍ശക പ്രിയ ആണെന്നും ചാക്കോച്ചന്‍ മുന്‍പ് പറഞ്ഞിട്ടുണ്ടായിരുന്നു. പ്രിയ അങ്ങനെ പറഞ്ഞെങ്കില്‍ ഒരുപാട് സന്തോഷമാണെന്നും ചാക്കോച്ചന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബനും മകന്‍ ഇസഹാഖിനൊപ്പമാണ് പ്രിയ തിയേറ്ററില്‍ എത്തിയ വീഡിയോ വൈറലായിരുന്നു. തിയേറ്ററില്‍ ഇസഹാഖിനെ കളിപ്പിക്കുന്ന മഞ്ജുവിന്റെയും രമേശ് പിഷാരടിയുടെയും വീഡിയോ വൈറലായിരുന്നു

നടി മഞ്ജു വാര്യര്‍, ഗീതു മോഹന്‍ ദാസ്, ദര്‍ശന രാജേന്ദ്രന്‍, നടന്‍ റോഷന്‍ മാത്യു, രമേശ് പിഷാരടി തുടങ്ങിയവരും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് എത്തിയിരുന്നു.

Previous articleമകളെ വിവാഹം കഴിച്ചൂടെയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിച്ചിരുന്നു!!! വിവാഹം നടക്കാതെ പോയതിന്റെ കാരണം
Next article‘വഴിയില്‍ കുഴിയുണ്ട് , മനുഷ്യര്‍ കുഴിയില്‍ വീണ് മരിക്കുന്നുമുണ്ട്’ ജോയ് മാത്യു