പ്രിയക്കും നിഹാലിനും ആശംസകളുമായി പൂർണിമ !! രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് താരം

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും സ്‌റ്റൈലിസ്റ്റുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ തന്റെ സഹോദരിയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച്‌ കൊണ്ടെത്തിയ പുതിയ പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്. സീരിയലിലും സിനിമയിലുമൊക്കെയായി തിളങ്ങി…

priya-wedding-anniversary

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും സ്‌റ്റൈലിസ്റ്റുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ തന്റെ സഹോദരിയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച്‌ കൊണ്ടെത്തിയ പുതിയ പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്. സീരിയലിലും സിനിമയിലുമൊക്കെയായി തിളങ്ങി നിന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. മക്കളുടെ വരവും സ്വന്തമായി ബോട്ടീക്കുമൊക്കെയായി സജീവമായിരുന്നു പൂര്‍ണിമ. വര്‍ഷങ്ങള്‍ക്കിപ്പുറം വൈറസിലൂടെയായിരുന്നു താരം അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തിയത്. രാജീവ് രവി ചിത്രമായ തുറമുഖത്തിലും താരം അഭിനയിച്ചിരുന്നു. പൂര്‍ണിമയുടെ അനിയത്തിയായ പ്രിയ മോഹനേയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്.

poornima

ഒരുകാലത്ത് മിനിസ്‌ക്രീനിനെ വിറപ്പിച്ച്‌ മുന്നേറിയിരുന്ന വില്ലത്തികളിലൊരാളായിരുന്നു പ്രിയ മോഹന്‍. നെഗറ്റീവ് ക്യാരക്ടറുകളോടാണ് തനിക്ക് താല്‍പര്യമെന്ന് പ്രിയ പറഞ്ഞിരുന്നു. നിഹാല്‍ പിള്ളയുമായുള്ള വിവാഹത്തോടെയാണ് പ്രിയ മോഹനും അഭിനയ ജീവിതത്തിന് ബ്രേക്കിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയ മോഹന്റേയും നിഹാല്‍ പിള്ളയുടേയും എട്ടാമത്തെ വിവാഹ വാര്‍ഷികം. ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു എത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് ആശംസകള്‍ അറിയിച്ച്‌ എത്തിയ പൂര്‍ണിമയുടെ പോസ്റ്റ് ആണ് വൈറലായി മാറിയിരിക്കുന്നത്.

poorima sister

പ്രിയപ്പെട്ട സഹോദരിയ്ക്കും സഹോദരനും വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ അറിയിക്കുകയാണ്. സമയം ഇങ്ങനെ പറക്കുന്നത് രസകരമാണെന്നും പൂര്‍ണിമ ഇന്‍സ്റ്റാഗ്രാമിലൂടെ കുറിക്കുകയും ചെയ്‌തു. പ്രിയയുടെ വിവാഹത്തിനിടെ എടുത്തതും ഇപ്പോള്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്നതുമായ ചിത്രങ്ങളായിരുന്നു പൂര്‍ണിമ കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നത്. അതേ സമയം താരദമ്ബതികള്‍ പരസ്പരം വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു. താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത് പ്രിയയുടെയും നിഹാലിന്റെയും കൈകള്‍ക്ക് മുകളില്‍ മകന്‍ വേദുവിന്റെ കൈ വെച്ചൊരു ചിത്രമായിരുന്നു. ഇവര്‍ക്ക് ആശംസള്‍ നേര്‍ന്ന് നടന്‍ ഇന്ദ്രജിത്തും എത്തിയിരുന്നു.