മേഘത്തിലെ മീനാക്ഷിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ!

1999 ൽ പ്രിയദർശൻ-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആണ് മേഘം. മമ്മൂട്ടി, ദിലീപ്, കൊച്ചിൻ ഹനീഫ, നെടുമുടി വേണു, പ്രിയ ഗിൽ തുടങ്ങിയ താരങ്ങൾ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ഒരേ ഒരു മലയാള ചിത്രത്തിൽ…

1999 ൽ പ്രിയദർശൻ-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആണ് മേഘം. മമ്മൂട്ടി, ദിലീപ്, കൊച്ചിൻ ഹനീഫ, നെടുമുടി വേണു, പ്രിയ ഗിൽ തുടങ്ങിയ താരങ്ങൾ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ഒരേ ഒരു മലയാള ചിത്രത്തിൽ മാത്രമാണ് പ്രിയ ഗിൽ അഭിനയിച്ചത്. പഞ്ചാബി സിനിമകളിൽ കൂടി അഭിനയത്തിലേക്ക് എത്തിയ താരം ബോളിവുഡിലേക്ക് പ്രവേശിക്കുകയായിരുന്നു. നിരവധി ചിത്രങ്ങൾ ആണ് താരം ബോളിവുഡിൽ അഭിനയിച്ചത്. ഷാരൂഖ് ഖാന്റെയും അമീർ ഖാന്റെയും ഒക്കെ നായികയായി താരം നിരവധി തവണ വേഷമിട്ടിരുന്നു. ബോളിവുഡിൽ പ്രശസ്തിയിൽ നിൽക്കുമ്പോൾ ആണ് താരം മലയാളത്തിലേക്ക് എത്തുന്നത്. മലയാത്തിൽ താരം അഭിനയിച്ച ഏക ചിത്രവും മേഘം ആണ്. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്, പഞ്ചാബി,ഹിന്ദി ഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു.

മേഘത്തിലെ അഭിനയത്തിൽ കൂടി മികച്ച പ്രേക്ഷക ശ്രദ്ധയാണ് താരത്തിന് മലയാളി പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. മലയാള സിനിമയിൽ ഇനി സ്ഥിരം മുഖമായിരിക്കും പ്രിയയുടേത് എന്ന് കരുതിയ മലയാളികൾക്ക് നിരാശ ആയിരുന്നു ഫലം. പ്രശസ്തിയിൽ നിൽക്കുമ്പോൾ ആണ് താരം സിനിമകളിൽ നിന്നും അപ്രത്യക്ഷം ആകുന്നത്. വിവാഹത്തിന് ശേഷമാണോ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നത്, അതോ വിവാഹത്തിന് മുൻപ് തന്നെ താരം സിനിമ ഉപേക്ഷിച്ചോ എന്ന് പോലും ആരാധകർക്ക് വ്യക്തമായി അറിയില്ല. ഏകദേശം പത്ത് വർഷത്തോളം സിനിമയിൽ സജീവമായ താരമാണ് പെട്ടന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷം ആയത്. ഭൈരവയിൽ ആയിരുന്നു താരം അവസാനമായി വേഷമിട്ടത്.

മമ്മൂട്ടിയും പ്രിയദര്ശനം ഏറ്റവും അവസാനമായി ഒന്നിച്ച ചിത്രമാണ് മേഘം. വിഷു റിലീസ് ആയി തിയേറ്ററിൽ എത്തിയ ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല എന്നതാണ് സത്യം. മുഴുനീള കോമഡി പ്രതീക്ഷിച്ച് പോയ പ്രേക്ഷകർക്ക് പൂർണ്ണ തൃപ്തി നൽകാൻ പ്രിയദര്ശന് കഴിഞ്ഞില്ല. ക്ലൈമാക്സിൽ ഉള്ള നായകൻറെ പരാജയവും സിനിമയെ പ്രേക്ഷകർ തള്ളിപ്പറയാൻ കാരണമായി.