‘അഞ്ചില്‍ നാല് മെസേജ് വില്‍ യു മാരീ മി ആയിരിക്കും, വായിച്ചിരിക്കാന്‍ നല്ല കോമഡിയാണ്’ പ്രിയ വാര്യര്‍

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അന്താരാഷ്ട്ര തലത്തില്‍ പ്രിയയെ വൈറലാക്കിയതായിരുന്നു മാണിക്യ മലരായ പൂവി എന്ന ഗാനം. ഇപ്പോഴിതാ പ്രിയ നല്‍കിയ…

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അന്താരാഷ്ട്ര തലത്തില്‍ പ്രിയയെ വൈറലാക്കിയതായിരുന്നു മാണിക്യ മലരായ പൂവി എന്ന ഗാനം. ഇപ്പോഴിതാ പ്രിയ നല്‍കിയ ഒരു അഭിമുഖമാണ് വൈറലാവുന്നത്.

priya-prakash

നിരവധി മെസേജുകളാണ് ഒരു ദിവസം തനിക്ക് വരുന്നതെന്ന് താരം പറയുന്നു. അഞ്ചില്‍ നാല് മെസേജും വില്‍ യു മാരീ മി എന്നായിരിക്കും. ഫ്രീ ടൈം കിട്ടുമ്പോള്‍ താനെല്ലാം വായിക്കാറുണ്ടെന്നും വായിച്ചിരിക്കാന്‍ നല്ല കോമഡിയാണെന്നും ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയ പറയുന്നു.

അതേസമയം ‘കുട്ടൂസ് എന്ന വിളി ആദ്യം ഇഷ്ടമായിരുന്നില്ല. ഫേസ്ബുക്കിലാണ് ഈ പേര് വന്നത്. ഞാന്‍ അന്ന് ഫേസ്ബുക്കില്‍ അധികം ആക്റ്റീവ് അല്ല. എഫ്എഫ്സി എന്നൊരു ഗ്രൂപ്പില്‍ എങ്ങാണ്ട് ആണ് ഈ പേര് ഉണ്ടായത്. എനിക്ക് അതെന്താണെന്ന് പോലും അറിയില്ലായിരുന്നു. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

സെറ്റിലൊക്കെ വിളിച്ച് തുടങ്ങിയപ്പോള്‍ ‘അയ്യേ വിളിക്കല്ലേ’ എന്ന് ഞാന്‍ അവരോട് പറഞ്ഞു. ഇപ്പോള്‍ ആരെങ്കിലും കളിയാക്കാന്‍ വേണ്ടി വിളിക്കും. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. കൂട്ടൂസെങ്കില്‍ കൂട്ടൂസ്. വേറൊന്നും വിളിക്കാതിരുന്നാല്‍ മതിയെന്നും പ്രിയ അഭിമുഖത്തില്‍ വ്യക്തമാക്കി.