നടി പ്രിയ വാര്യരോട് മോശമായി പെരുമാറി..!! പ്രതികരിച്ച് താരം രംഗത്ത്!

വളരെചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവന്‍ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചെടുത്ത നടിയാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി. മുംബയില്‍…

വളരെചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവന്‍ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചെടുത്ത നടിയാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി. മുംബയില്‍ വെച്ചാണ് നടി പ്രിയ വാര്യര്‍ക്ക് ഈ കയ്‌പ്പേറിയ അനുഭവം ഉണ്ടായിരിക്കുന്നത്. ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി മുംബയില്‍ എത്തിയ താരത്തിന് തങ്ങിയ ഹോട്ടലില്‍ നിന്ന് തന്നെയാണ് മോശം അനുഭവം ഉണ്ടായിരിക്കുന്നത്. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

‘ഫെര്‍ണ്‍ ഗോര്‍ഗോണ്‍ എന്ന ഹോട്ടലിന് ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തുനിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല എന്നുള്ളത്. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനുവേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെക്കുറിച്ച് മുന്‍പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു.

ഈ ഹോട്ടല്‍ ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ഇവരുടെ ഈ പോളിസികള്‍ ഒന്നും വായിച്ചു നോക്കാന്‍ കഴിഞ്ഞില്ല. ഇത്തവണതേക്ക് മാത്രം ക്ഷമിക്കുവാന്‍ ഞാനവരോട് താഴ്മയായി അഭ്യര്‍ത്ഥിച്ചു. ഭക്ഷണത്തിന് ഞാന്‍ പണം നല്‍കിയതാണ് എന്നും അത് കളയുവാന്‍ പറ്റില്ല എന്നും ഞാന്‍ പറഞ്ഞു. അവര്‍ എന്നോട് ഒന്നുകില്‍ ഭക്ഷണം കളയുക, അല്ലെങ്കില്‍ പുറത്തുനിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്.

അവര്‍ അവിടെ വലിയ ഒരു സീന്‍ തന്നെ ഉണ്ടാക്കി. ഞാന്‍ പറയുന്നത് ഒന്നും തന്നെ അവര്‍ കേള്‍ക്കുവാന്‍ പോലും തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു’ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരം പറയുന്നു.