പ്രിയ വാര്യര്‍ക്ക് 23ാം പിറന്നാള്‍!!! കൂട്ടുകാര്‍ക്കൊപ്പം തകര്‍ത്ത് ആഘോഷം

ഒരു അഡാറ് ലവിലെ ‘മാണിക്യ മലര്‍’ എന്ന് തുടങ്ങുന്ന ഒറ്റ ഗാനത്തിലൂടെ കണ്ണിറുക്കി ആരാധക ഹൃദയം കീഴടക്കിയ താരമാണ് പ്രിയ വാര്യര്‍. ശേഷം താരത്തിനെ തേടി നിരവധി അവസരങ്ങളും എത്തിയിരുന്നു. ഇന്നിതാ താരം 23ാം…

ഒരു അഡാറ് ലവിലെ ‘മാണിക്യ മലര്‍’ എന്ന് തുടങ്ങുന്ന ഒറ്റ ഗാനത്തിലൂടെ കണ്ണിറുക്കി ആരാധക ഹൃദയം കീഴടക്കിയ താരമാണ് പ്രിയ വാര്യര്‍. ശേഷം താരത്തിനെ തേടി നിരവധി അവസരങ്ങളും എത്തിയിരുന്നു. ഇന്നിതാ താരം 23ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്.

താരത്തിന്റെ പിറന്നാള്‍ ആഘോഷ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്‌സണ്‍ ആണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. നടന്‍ റംസാന്‍, ജോര്‍ജ് കോര, ഗോപിക രമേശ്, സര്‍ജാനോ ഖാലിദ് തുടങ്ങി നിരവധി സുഹൃത്തുക്കള്‍ ചേര്‍ന്നാണ് താരത്തിന്റെ പിറന്നാള്‍ തകര്‍പ്പനായി ആഘോഷിച്ചത്.

ഫോര്‍ ഇയേഴ്‌സ് ആണ് പ്രിയ നായികയാവുന്ന പുതിയ ചിത്രം. രഞ്ജിത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സര്‍ജാനോ ഖാലിദ് ആണ് ചിത്രത്തില്‍ നായകനാവുന്നത്. ബംഗളൂര്‍ ഡെയ്‌സിന്റെ ഹിന്ദി റീമേക്കായ യാരിയാന്‍ 2വിലും പ്രിയയാണ് കേന്ദ്ര കഥാപാത്രമാകുന്നത്. ഒപ്പം അനശ്വരയും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാള്‍ എന്ന അടിക്കുറിപ്പോടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ താരം തന്നെ പങ്കുവച്ചിട്ടുണ്ട്. അഡാറ് ലവിന് ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ ലോകത്തിലേയ്ക്കും പ്രിയ അരങ്ങേറ്റം കുറിച്ചിരുന്നു. ഇതിനകം താരം തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ സജീവമാണ്.