അഡാറ് ലവ് അല്ല എനിക്ക് മൈലേജ് തന്നതെന്ന് പ്രിയ വാര്യർ

ഒമർ ലുലു സംവിധാനം ചെയ്ത് തന്റെ ആദ്യ സിനിമയായ ‘ഒരു അഡാറ് ലവ്’ തനിക്ക് മൈലേജ് തന്നിട്ടില്ലെന്ന് നടി പ്രിയ വാര്യർ. അതിൽ ആകെ ആകെ രണ്ട് സീനുകൾ മാത്രമാണ് വൈറലായത്. അതുകൊണ്ട് തന്നെ…

ഒമർ ലുലു സംവിധാനം ചെയ്ത് തന്റെ ആദ്യ സിനിമയായ ‘ഒരു അഡാറ് ലവ്’ തനിക്ക് മൈലേജ് തന്നിട്ടില്ലെന്ന് നടി പ്രിയ വാര്യർ. അതിൽ ആകെ ആകെ രണ്ട് സീനുകൾ മാത്രമാണ് വൈറലായത്. അതുകൊണ്ട് തന്നെ ഇനി കൂടുതലായി പെർഫോം ചെയ്യണമെന്നും ആളുകൾ ഇഷ്ടപ്പെടുന്ന അഭിനയ സാധ്യതയുള്ള സിനിമകൾ ചെയ്യണമെന്നുമാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞിരിക്കുകയാണ് പ്രിയ വാര്യർ.

ഒരു അഡാറ് ലവിൽ കണ്ണ് ഇറുക്കുന്ന സീനും ഗൺ സീനുമാണത് മൈലേജ് ഉണ്ടാക്കിയത്. ആ രണ്ട് സീനും അടുത്തടുത്ത ദിവസങ്ങളിലാണ് റിലീസ് ചെയ്തിരുന്നത്. അതിനാലാണ് ഇവ രണ്ടും ഭയങ്കര വൈറലായി മാറിയത്. അതിനാൽ തന്നെ ഇനി സിനിമ ചെയ്യുന്ന സിനിമ അത്രയും നന്നായി പെർഫോം ചെയ്യാൻ പറ്റുന്നതായിരിക്കണം എന്നായിരുന്ന തന്റെ ആഗ്രഹം.അഭിനയ സാധ്യത ഉള്ളതും ആളുകൾക്ക് ഇഷ്ടപ്പെടുന്നതുമായ സിനിമയാണ് ചെയ്യാൻ ഇഷ്ടം എന്നും പ്രിയ പറഞ്ഞു.

തനിക്ക് ആദ്യ സിനിമയുടെ ഇമേജ് മുഴുവനായും ബ്രേക്ക് ചെയ്യണമെന്നായിരുന്നു. നല്ല നടിയാവുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം.അഭിനയത്തിലൂടെ അറിയപ്പെടണം എന്നതാണ് ആഗ്രഹം. മികച്ച കഥാപാത്രങ്ങൾ കിട്ടിയാലെ ഇനി അഭിനയിക്കൂ എന്നായിരുന്നു തന്റെ തീരുമാനം  പ്രിയ വാര്യർ വ്യക്തമാക്കി.