പ്രിയ വാര്യരും സുഹൃത്തുക്കളും വെള്ളത്തില്‍ വീണു; വീഡിയോ പോസ്റ്റ് ചെയ്ത് താരം

മാണിക്യ മലരായ പൂവി എന്ന ഗാനം പുറത്തിറങ്ങിയതോടെ രാജ്യമൊട്ടാകെ വൈറലായ താരമാണ് പ്രിയ വാര്യര്‍. നിരവധി പേരാണ് പ്രിയയുടെ ആരാധകരായുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. യാത്ര ഏറെ…

മാണിക്യ മലരായ പൂവി എന്ന ഗാനം പുറത്തിറങ്ങിയതോടെ രാജ്യമൊട്ടാകെ വൈറലായ താരമാണ് പ്രിയ വാര്യര്‍. നിരവധി പേരാണ് പ്രിയയുടെ ആരാധകരായുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

യാത്ര ഏറെ ഇഷ്ടമുള്ള പ്രിയ പോയ സ്ഥലങ്ങളിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. പുതുവര്‍ഷം ഇത്തവണ ശ്രീലങ്കയില്‍ ആയിരുന്നു താരം. അവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. പുതുവര്‍ഷത്തെ ആദ്യ സൂര്യസ്തമയം എന്ന് കുറിച്ചായിരുന്നു ശ്രീലങ്കയില്‍ കൂട്ടുകാരുമൊത്ത് യാത്ര പോയതിന്റെ വീഡിയോ പങ്കുവെച്ചത്.

https://www.instagram.com/p/CawBugxJqJQ/

ഇപ്പോള്‍ ശ്രീലങ്കയില്‍ നിന്നുള്ള കൂടുതല്‍ വീഡിയോ പങ്കുവെയ്ക്കുകയാണ് താരം. കൂട്ടുകാരികളുമായി വെള്ളത്തില്‍ സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോകളാണ് ത്രോ ബാക്ക് ആയി പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയും ആരാധകരേറ്റെടുത്തിരിക്കുകയാണ്.