കോള്‍ഡ് വന്നപ്പോള്‍ ശബ്ദം നന്നായി!! ‘ദര്‍ശനാ’… പാടി പ്രിയ വാര്യര്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി ആരാധക ഹൃദയങ്ങളില്‍ കയറിപ്പറ്റിയ നടിയാണ് പ്രിയ വാര്യര്‍. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ പ്രക്ഷക ശ്രദ്ധ നേടാന്‍ പ്രിയയ്ക്ക് സാധിച്ചിരുന്നു.…

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി ആരാധക ഹൃദയങ്ങളില്‍ കയറിപ്പറ്റിയ നടിയാണ് പ്രിയ വാര്യര്‍. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ പ്രക്ഷക ശ്രദ്ധ നേടാന്‍ പ്രിയയ്ക്ക് സാധിച്ചിരുന്നു. പിന്നീട് ബോളിവുഡിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും എല്ലാം നടി ചേക്കേറി.

അവിടെ എല്ലാം പ്രതീക്ഷിച്ചതിലും വലിയ സ്ഥാനം പ്രിയയ്ക്ക് ലഭിച്ചിരുന്നു. ആ കാലത്ത് ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഈ താരത്തിന്. ഫോട്ടോകളും വീഡിയോകളും എല്ലാമായി സോഷ്യല്‍ മീഡിയയിലും സജീവമാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ പ്രണവ് മോഹന്‍ ലാല്‍ നായകനായി എത്തുന്ന ഹൃദയം എന്ന ചിത്രത്തിലെ ദര്‍ശന എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുകയാണ് പ്രിയ. ഹൃദയത്തിലെ ആദ്യഗാനം പുറത്തിറങ്ങിയിട്ട് ദിവസങ്ങള്‍ ആയെങ്കിലും ഇപ്പോഴും ആരാധകര്‍ മൂളി നടക്കുന്ന പാട്ടാണ് ഇത്. പ്രിയ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പാട്ട് പാടിക്കൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടിനൊപ്പം പ്രിയ ചേര്‍ത്തിരിക്കുന്ന ക്യാപ്ഷനാണ് രസകരം.

ജലദോഷം വന്നപ്പോള്‍ ശബ്ദം നന്നായി എന്നാണ് പ്രിയ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഗാനത്തിന്‌റെ പിന്നണി പ്രവര്‍ത്തകരെ എല്ലാവരെയും ടാഗ് ചെയ്ത്‌കൊണ്ടാണ് പ്രിയയുടെ പോസ്റ്റ്. പ്രിയയുടെ പാട്ടും താരത്തിന്റെ ക്യാപ്ഷനും എല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളാണ് പാട്ടിനെ പ്രശംസിച്ച്‌കൊണ്ട് ആരാധകര്‍ പങ്കുവെയ്ക്കുന്നത്.