മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണാ കീര്‍ത്തി സുരേഷ്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്റെ ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് കീര്‍ത്തിയുടെ അരങ്ങേറ്റം. മരയ്ക്കാറിലും കീര്‍ത്തി ഒരു പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ കീര്‍ത്തിയെ കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
പ്രിയദര്‍ശന്റെ വാക്കുകള്‍,
ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ കീര്‍ത്തി എന്നെ വീണ വായിച്ച് അത്ഭുതപ്പെടുത്തി. അവള്‍ ഒരു വയലിനിസ്റ്റാണ്. പക്ഷേ പലര്‍ക്കും അത് അറിയില്ല അവളുടെ ഉള്ളില്‍ സംഗീതം ഉണ്ട്. അതുകൊണ്ടാണ്
അവള്‍ ആര്‍ച്ചയുടെ വേഷം അനായാസമായി കൈകാര്യം ചെയ്തത്.
ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്. വീണ കൈകാര്യം ചെയ്യാത്തൊരാള്‍ അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. അവള്‍ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങള്‍ ചെയ്തത്. പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്‌കരമാണ്. പക്ഷെ അവള്‍ക്ക് അത് സാധിച്ചു. ഞാന്‍ അതുകണ്ട് അത്ഭുതപ്പെട്ടു
