വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് പ്രിയമണി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ കൂടാതെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ രീതിയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് തന്റെ പേരിൽ ഉണ്ടായ ഒരു ഗോസ്സിപ്പിനെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് താരം. ഒരു അഭിമുഖത്തിൽ ആണ് നടൻ തരുണിനെയും തന്നെയും ചേർത്ത് ഇറങ്ങിയ ഗോസിപ്പിനോട് താരം ഇപ്പോൾ പ്രതികരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
സാദാരണം ഒരു നായകനും നായികയും തുടർച്ചയായി ഒന്നിലധികം ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ ആയിരുന്നു അവരുടെ പേരിൽ ഗോസിപ്പുകൾ ഇറങ്ങിയിരുന്നത്. എന്നാൽ എന്റെ കാര്യത്തിൽ അങ്ങനെ അല്ലായിരുന്നു. ഞാനും തരുണും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വെച്ച് തന്നെ ഞങ്ങളുടെ പേരിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഞങ്ങൾ പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹിതർ ആകുമെന്നുമായുന്നു ഗോസിപ്പുകൾ ഇറങ്ങിയത്.

Priyamani News
ഒരിക്കൽ ഷൂട്ടിങ് ലൊക്കേഷനിൽ തരുണിന്റെ അമ്മ റോജ രാജമണി എന്നെ കാണാന്‍ വേണ്ടി വന്നു. നിങ്ങള്‍ യഥാര്‍ഥത്തില്‍ പ്രണയത്തിലാണോ എന്ന് തരുണിന്റെ അമ്മ എന്നോട് ചോദിച്ചു. അങ്ങനെ ഒരു ചോദ്യം അമ്മയിൽ നിന്ന് വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങൾ തമ്മിൽ ഇനി പ്രണയത്തിൽ ആണെങ്കിൽ നിങ്ങള്‍ വിവാഹം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവും തനിക്കില്ലെന്നും, എന്തെങ്കിലുമുണ്ടെങ്കില്‍ തന്നോട് തുറന്നു പറഞ്ഞോളൂ എന്നും അമ്മ പറഞ്ഞു.

Priyamani Images
എന്നാൽ ഞങ്ങള്‍ തമ്മില്‍ പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നും തരുൺ അമ്മയെ പറഞ്ഞു മനസിലാക്കിയപ്പോൾ പ്രചരിക്കുന്നത് വെറും ഗോസിപ്പുകൾ മാത്രമാണെന്ന് അമ്മയ്ക്ക് മനസിലായി. എന്റെ വീടുകൾ എനിക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു. സത്യം അറിയേണ്ടവർ സത്യങ്ങൾ മനസിലാക്കിയത് കൊണ്ട് തന്നെ ഞങ്ങൾ രണ്ടു പേരും ആ ഗോസിപ്പുകളോട് പ്രതികരിക്കാൻ പോയില്ല എന്നും പ്രിയാമണി പറഞ്ഞു.
