ഒരിക്കലും അങ്ങനെ ചെയ്യരുതാരുന്നു എന്ന് ഇപ്പോഴും ആളുകൾ മെസ്സേജ് അയക്കാറുണ്ട്!

അടുത്തിടെ പുറത്തിറങ്ങിയ ദി ഫാമിലി മാൻ വെബ് സീരീസിൽ പ്രധാനവേഷത്തിൽ എത്തുന്ന താരമാണ് പ്രിയാമണി. ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് പ്രിയാമണി പരമ്പരയിൽ എത്തുന്നത്. കടുത്ത വിമർശനങ്ങൾ ആണ് പ്രിയാമണി അവതരിപ്പിക്കുന്നത് കഥാപാത്രത്തിന് നേരെ…

അടുത്തിടെ പുറത്തിറങ്ങിയ ദി ഫാമിലി മാൻ വെബ് സീരീസിൽ പ്രധാനവേഷത്തിൽ എത്തുന്ന താരമാണ് പ്രിയാമണി. ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് പ്രിയാമണി പരമ്പരയിൽ എത്തുന്നത്. കടുത്ത വിമർശനങ്ങൾ ആണ് പ്രിയാമണി അവതരിപ്പിക്കുന്നത് കഥാപാത്രത്തിന് നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോൾ തനിക്ക് ലഭിക്കുന്ന വിമർശനങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് പ്രിയാമണി. പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ, വലിയ രീതിയിൽ എന്നെ വിമർശിച്ചുകൊണ്ടുള്ള മെസ്സേജുകൾ ആണ് ഇപ്പോഴും എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം സന്തോഷമേ ഉള്ളു. കാരണം എന്റെ കഥാപാത്രം പ്രേക്ഷകർക്ക് അത്രയേറെ ആഴത്തിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്നതിന്റെ തെളിവാണത്.

Priyamani
Priyamani

നിങ്ങള്‍ ശ്രീകാന്തിനോട് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ആളുകൾ മെസ്സേജ് അയക്കാറുണ്ട്. ഒരിക്കലും നിങ്ങൾ അങ്ങനെ ചെയ്യരുതായിരുന്നു എന്നും ദിവസവും മെസേജുകള്‍ വരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പോലും അരവിന്ദിന് വേണ്ടി നിങ്ങള്‍ അങ്ങനെ ചെയ്തുവല്ലേയെന്നും ശ്രീകാന്തിനെ നിങ്ങള്‍ ചതിച്ചുവെന്നുമെക്കെയുള്ള കമെന്റുകൾ ഇപ്പോഴും ചെയ്യുന്നവർ ഒരുപാട് ഉണ്ട്. ഇതൊക്കെ കാണുമ്പോൾ സന്തോഷം ആണ് തോന്നുന്നത്. കാരണം ഒരു നടിയെന്ന നിലയിലെ എന്റെ വിജയം ആണ് അതെന്നും പ്രിയാമണി പറഞ്ഞു.

Priyamani News
Priyamani News

വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് പ്രിയമണി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ കൂടാതെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ രീതിയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ആണ് താരം സത്യം എന്ന മലയാള സിനിമയിൽ നായികയായി എത്തുന്നത്. അതിനു ശേഷം അധികം മലയാള ചിത്രങ്ങൾ താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവയോക്കെ പ്രധാന വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ പ്രിയാമണി എന്ന നടി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിനെക്കളിൽ അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരത്തിന് കൂടുതൽ ശോഭിക്കാൻ കഴിഞ്ഞത്. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തിളങ്ങി. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികമാരിൽ ഒരാൾ കൂടിയാണ് താരം. എങ്കിൽ കൂടിയും മലയാള സിനിമ പ്രിയാമണിയെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് പറയാം.