കള്ളം പറഞ്ഞ് സിനിമയില്‍ കയറി…! നടി പ്രിയങ്കയ്ക്ക് പിന്നീട് സംഭവിച്ചത്..!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക..മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുന്ന താരത്തിന്റെ ശ്രദ്ധ നേടി ചിത്രമായിരുന്നു ടി.വി ചന്ദ്രന്‍ സംവിധാനം ഒരുക്കിയ വിലാപങ്ങള്‍ക്കിപ്പുറം എന്ന സിനിമ. ഇതിനായിരുന്നു കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം പ്രിയങ്കയ്ക്ക് ലഭിച്ചത്. ചിത്രത്തില്‍ സാഹിറ എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചത്. ഇപ്പോഴിതാ ഒരു കളവ് പറഞ്ഞായിരുന്നു താന്‍ ആ സിനിമയില്‍ കയറിപ്പറ്റിയത് എന്ന് തുറന്ന് പറയുകയാണ് താരം… ടിവി ചന്ദ്രന്‍ സാറിന്റെ സിനിമയായ

വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലേക്ക് തന്നെ അഭനയിക്കാന്‍ വിളിച്ചപ്പോള്‍ തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് താരം പറഞ്ഞത്. കഥ പറഞ്ഞ് തന്നതിന് ശേഷം സൈക്കിള്‍ ഓടിക്കാന്‍ അറിയുമോ എന്ന് അദ്ദേഹം നടിയോട് ചോദിച്ചു.. അറിയില്ലായിരുന്നു എങ്കിലും അറിയാം എന്ന് താരം കള്ളം പറയുകയായിരുന്നു. കാരണം, ആ അവസരം നഷ്ടപ്പെടുത്താന്‍ മനസ്സ് തോന്നിയില്ലായിരുന്നു എന്നാണ് നടി പറഞ്ഞത്..

ഒടുവില്‍ സൈക്കിള്‍ ഓടിക്കേണ്ട സീന്‍ വന്നപ്പോള്‍ ഓടിച്ചെന്ന് താന്‍ കള്ളം പറഞ്ഞതാണെന്നും സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലെന്നും പ്രിയങ്ക സംവിധായകനോട് പറഞ്ഞു.. അന്ന് അദ്ദേഹം ദേഷ്യപ്പെട്ടു എങ്കിലും പെട്ടെന്ന് തന്നെ പഠിച്ചോളാം എന്ന് താരം സംവിധായകന് ഉറപ്പ് നല്‍കുകയും സെറ്റില്‍ വെച്ച് തന്നെ ഓടിച്ച് സൈക്കിള്‍ ഓട്ടുന്നത് വശത്താക്കുകയായിരുന്നു എന്നുമാണ് നടി പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് പറയുന്നത്. അതേസമയം, ഇന്നും മലയാള സിനമയില്‍ സജീവമായി തുടരുകയാണ് ഈ നടി… ജനഗണമന, കടുവ, വരാല്‍ എന്നീ സിനിമകളിലും താരം പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത് എത്തുന്നുണ്ട്.

Previous articleഞാന്‍ അഭിനയിച്ച ദിലീപേട്ടന്റെ സിനിമകളെല്ലാം ഹിറ്റായി..! അതുകൊണ്ട് അദ്ദേഹം എന്നെ ഇങ്ങനെ വിളിച്ചു…! -സജിത ബേട്ടി
Next articleനാല് പെണ്‍കുട്ടികളെ പ്രസവിച്ചത് എങ്ങനെ എന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയമാണ്..!! – സിന്ധു കൃഷ്ണ