എന്നും ഉണരുമ്പോൾ അങ്ങനെ ചെയ്യണമെന്ന് നിക്കിന് നിർബന്ധം ആണ്!

ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന് കോടിക്കണക്കിനു ആരാധകർ ആണ് ഉള്ളത്. തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്കയ്ക്ക് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. 2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടര്‍ന്ന് ബോളിവുഡിൽ…

ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന് കോടിക്കണക്കിനു ആരാധകർ ആണ് ഉള്ളത്. തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്കയ്ക്ക് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. 2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടര്‍ന്ന് ബോളിവുഡിൽ സ്‌ഥിര  സാന്നിധ്യമായി മാറിയിരിഏറെക്കുകയാണ് ഹോളിവുഡ് താരവു ഗായകനുമായ നിക് ജോനാസ്.   താര വിവാഹം നടന്നത്  ഏറെ വിവാദങ്ങൾക്കും കോലഹലങ്ങള്‍ക്കും ഒടുവിലായിരുന്നു. ഇരുവരുടെയും  പ്രായമായിരുന്നു പ്രിയങ്ക-നിക് വിവാഹത്തിലെ പ്രധാന പ്രശനം .
മെറ്റ്ഗാലെയില്‍ വെച്ചായിരുന്നു പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്. പതിയെ അത് പ്രണയത്തിലേക്ക് എത്തി.അതിനു ശേഷമാണ് ഇന്ത്യന്‍ സിനിമ സൈറ്റ് കളിൽ  നിക്  ചര്‍ച്ച വിഷയമാകുന്നത് . ഇരുവരും തമ്മിൽ 12 വയസ്സ് പ്രായവ്യത്യാസം ഉണ്ട്. വിവാഹം കഴിഞ്ഞു ഏറെ നാൾ കഴിഞ്ഞെങ്കിലും ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇന്നും താൽപ്പര്യം ഏറെ ആണ്. ഇരുവരും തങ്ങളുടെ ദാമ്പത്യത്തെ കുറിച്ച് ഇടയ്ക് മനസ്സ് തുറക്കാറുണ്ട്. ഇപ്പോഴിതാ നിക്കിനെ കുറിച്ച് പ്രിയങ്ക പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. priyanka in award function
നിക്കിന് ഒരു കാര്യത്തിൽ വലിയ നിർബന്ധം ആണ് ഉള്ളത്. എന്നും രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്റെ മുഖത്ത് നോക്കി ഇരിക്കണം എന്ന്. ഞാൻ ഉറങ്ങി എഴുനേറ്റ് കണ്ണ് തുറക്കുന്നത് കാണാൻ നിക്കിന് വലിയ ഇഷ്ട്ടം ആണ്. പലപ്പോഴും നിക്ക് അങ്ങനെ നോക്കിയിരിക്കുമ്പോൾ ഞാൻ പറയാറുണ്ട്, കുറച്ച് കാത്തിരിക്കൂ, ഞാൻ പോയി ഒരുങ്ങിയിട്ട് വരാമെന്നു. ചില സമയത്ത് നിക്കിന്റെ ഈ സ്വഭാവം എനിക്ക് ഇഷ്ട്ടപെടാറില്ലെങ്കിലും അത് ഞാൻ ആസ്വദിക്കാറുണ്ട്. ഇതൊക്കെ ഞാൻ വെറുതെ പറയുന്നതല്ല. ശരിക്കും ഇത് ഞങ്ങൾക്കിടയിൽ സംഭവിക്കുന്നതാണ്.