കല്യാണത്തിന് ശേഷം ആ സ്വഭാവമൊക്കെ മാറ്റേണ്ടി വന്നു, മനസ്സ് തുറന്ന് പ്രിയങ്ക!

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയങ്ക. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമാണ്. 2004-2005ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരിഭവം പാർവതി എന്ന പരമ്പരയിലെ…

Priyanka Anoop about life

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയങ്ക. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമാണ്. 2004-2005ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരിഭവം പാർവതി എന്ന പരമ്പരയിലെ പാര്വതിയായി എത്തിയാണ് പ്രിയങ്ക കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. കൂടുതലും ഹാസ്യ വേഷത്തിൽ എത്തിയ താരം വളരെ പെട്ടന്ന് തന്നെ സിനിമ -സീരിയൽ പ്രേമികളുടെ ഇഷ്ടതാരമായി. 20 വർഷങ്ങൾ കൊണ്ട് അഭിനയ ജീവിതം തുടരുന്ന താരം ഇപ്പോൾ ഈ വരുന്ന ഇലെക്ഷനിൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ്. പുതിയതായി രൂപീകരിച്ച ‘ഡിഎസ്‌ജെപി’ എന്ന പാർട്ടിക്ക് വേണ്ടിയാണ് താരം മത്സരിക്കാൻ ഒരുങ്ങുന്നത്.

ഒരിക്കൽ ഞങ്ങൾക്ക് ചെറിയ ഒരു കനാലിന്റെ പ്രശനം ഉണ്ടായി. അന്ന് അഞ്ചു വർഷത്തോളം പാർട്ടി ഓഫീസുകളിൽ കയറി ഇറങ്ങിയതാണ്. എന്നാൽ അവർ തിരിഞ്ഞു നോക്കിയത് പോലും ഇല്ല. അപ്പോൾ ഈ നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും ? അങ്ങനെ സാധാരണക്കാർക്ക് വേണ്ടി രൂപീകരിച്ച ഒരു പാർട്ടിയാണ് ഇത്. എന്നാൽ ഇതിന്റെ ഔദ്യോഗികമായാ പ്രഖ്യാപനം ഒക്കെ വൈകിയത് കൊണ്ടാണ് പ്രചാരണം താമസിച്ചതുമൊക്കെ.

വർഷങ്ങൾ കൊണ്ട് സിനിമയിൽ അഭിനയിക്കുന്നുണ്ട്. വിവാഹം വേണ്ട എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നല്ല ഒരു വ്യക്തിയെ ആണ് ഭർത്താവായി ലഭിച്ചത്. രണ്ടു മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമാണു വിവാഹം കഴിച്ചത്. ഞാൻ വിവാഹം കഴിഞ്ഞു പോകുന്നതിൽ അമ്മയ്ക്ക് വലിയ ഭയം ആയിരുന്നു. എന്റെ സ്വഭാവം വെച്ച് രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ ഞാൻ തിരിച്ച് വീട്ടിൽ വന്നു നിൽക്കുമെന്നാണ് ‘അമ്മ കരുതിയത്. എന്നാൽ ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് നാല് വര്ഷം ആയി. ഇത് വരെ ഒരു കുഴപ്പവും ഇല്ലാതെ ദാമ്പത്യം മുന്നോട്ട് പോകുന്നു. വിവാഹത്തിന് മുമ്പുള്ള സ്വഭാവം എല്ലാം മാറി, മാറ്റി എന്ന് പറയാം എന്നും താരം പറഞ്ഞു.