എന്നെ പലതും പഠിപ്പിച്ചത് തന്നത് വിജയ് ആണ്, അദ്ദേഹം പഠിപ്പിച്ച് തന്ന കാര്യങ്ങൾ ഞാൻ ഇന്നും പിന്തുടരുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്നെ പലതും പഠിപ്പിച്ചത് തന്നത് വിജയ് ആണ്, അദ്ദേഹം പഠിപ്പിച്ച് തന്ന കാര്യങ്ങൾ ഞാൻ ഇന്നും പിന്തുടരുന്നു

ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന് കോടിക്കണക്കിനു ആരാധകർ ആണ് ഉള്ളത്. തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്കയ്ക്ക് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. 2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടര്‍ന്ന് ബോളിവുഡിൽ സ്‌ഥിര  സാന്നിധ്യമായി മാറിയിരിഏറെക്കുകയാണ് ഹോളിവുഡ് താരവു ഗായകനുമായ നിക് ജോനാസ്.   താര വിവാഹം നടന്നത്  ഏറെ വിവാദങ്ങൾക്കും കോലഹലങ്ങള്‍ക്കും ഒടുവിലായിരുന്നു. ഇരുവരുടെയും  പ്രായമായിരുന്നു പ്രിയങ്ക-നിക് വിവാഹത്തിലെ പ്രധാന പ്രശനം . താരം സിനിമയിലേക്ക് എത്തിച്ചേരുന്നത് 2002ല്‍ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രം തമിഴനിലൂടെയാണ്, ചിത്രത്തിൽ പ്രിയ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്, വളരെ മികച്ച പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്, പിന്നാലെ താരം ബോളിവുഡിൽ എത്തി, അവിടെ താരത്തിനെ തേടി വമ്പൻ സ്വീകരണം ആണെന്തിയത്, അതേസമയം തമിഴന്‍ സമയത്ത് ദളപതി വിജയില്‍ നിന്ന് താന്‍ ഉള്‍കൊണ്ട ചില പാഠങ്ങള്‍ നടി മനസുതുറന്നിരുന്നു. തന്റെ പുസ്‌തകമായ അണ്‍ഫിനിഷ്ഡിലാണ് നടി ഇക്കാര്യം പറയുന്നത്.

priyanka chopra

താരം പറയുന്നത് ഇങ്ങനെ, ദളപതി വിജയില്‍ നിന്നാണ് താന്‍ വിനയവും മനുഷ്യത്വവും പഠിച്ചതെന്ന് പുസ്‌കത്തില്‍ പ്രിയങ്കാ ചോപ്ര പറയുന്നു. വിജയുടെ വിനയവും ആരാധകരോടുളള അദ്ദേഹത്തിന്‌റെ പെരുമാറ്റരീതിയെ കുറിച്ചും പ്രിയങ്ക പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റ രീതികള്‍ തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് നടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് സിറ്റിയില്‍ ക്വാണ്ടിക്കോ വെബ് സീരീസ് ചിത്രീകരണത്തിനിടെ ആരാധകര്‍ ഫോട്ടോയെടുക്കാന്‍ തടിച്ചുകൂടിയിരുന്നു. അന്ന് തമിഴന്റെ സെറ്റില്‍ വെച്ച് വിജയ് തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തുവെന്ന് പ്രിയങ്ക പറഞ്ഞു.

പുസത്കത്തില്‍ തന്റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിത്തെ കുറിച്ചുമെല്ലാം പ്രിയങ്ക വിശദമാക്കുന്നുണ്ട്.ഉച്ചഭക്ഷണത്തിന്‌റെ ഇടവേളയില്‍ ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുമ്പോള്‍ തന്റെ ആദ്യകാല സഹനടനെ കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചതെന്നും ആരാധകരുമായി എങ്ങനെ ഇടപെടണമെന്ന വിജയുടെ വാക്കുകള്‍ എന്നും തനിക്ക് പ്രചോദനമായിരുന്നു എന്നും പ്രിയങ്ക തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

Trending

To Top