ഈ പുതുവര്‍ഷം പിറന്നപ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയൊരു സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും എത്തിയത്. വാടക ഗര്‍ഭത്തിലൂടെ ഇരുവര്‍ക്കും ഒരു കുഞ്ഞ് പിറന്ന വിവരമായിരുന്നു ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. അതോടൊപ്പം ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നും ഞങ്ങള്‍ കുടുംബ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണെന്നും പ്രിയങ്ക കുറിച്ചിരുന്നു. ഈ പോസ്റ്റ് പുറത്ത് വന്നതോടെ അഭിനന്ദനങ്ങളോടൊപ്പം വിമര്‍ശനങ്ങളും താരജോഡികളെ തേടിയെത്തിയിരുന്നു.
സ്വയം കുഞ്ഞിനെ പ്രസവിക്കാത്ത സ്ത്രീയ്ക്ക് എങ്ങനെ സ്നേഹമുള്ള അമ്മയാകാന്‍ കഴിയും എന്നാണ് പ്രിയങ്കയ്ക്ക് എതിരെ പല പ്രമുഖര്‍പോലും വിമര്‍ശനം ഉയര്‍ത്തിയത്. കുഞ്ഞ് പിറന്നതിന് ശേഷം അതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ താരദമ്പതികള്‍ പുറത്ത് വിട്ടിരുന്നില്ല.. അതില്‍ ആരാധകര്‍ക്കും ചെറിയ നീരസം ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരും ചേര്‍ന്ന് കുഞ്ഞിന് പേരിട്ട വിവരമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഇരുവര്‍ക്കും വാടക ഗര്‍ഭത്തിലൂടെ പിറന്ന് പെണ് കുഞ്ഞിന് മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് പേരിട്ടിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. മാള്‍ട്ടി എന്നത് ഒരു സംസ്കൃത പദമാണ്.. സുഗന്ധമുള്ള പുഷ്പം, ചന്ദ്രപ്രകാശം എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതേസമയം, മാരിസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുള്ളതാണ് മേരി. കടലിലെ നക്ഷത്രം എന്നാണ് അര്‍ത്ഥം വരുന്നത്.
മാത്രമല്ല.. പ്രിയങ്കയുടെ അമ്മയുടെ പേര് മധു മാള്‍ട്ടി എന്നാണ്..അതേസമയം, കുഞ്ഞിന് പേരിട്ടതിനെ കുറിച്ച് താരദമ്പതികളുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായൊരു വിശദീകരണം ഇതുവരെ എത്തിയിട്ടില്ല. ജ്യോതിഷ പ്രകാരം, ഈ കുഞ്ഞ് അമ്മ പ്രിയങ്ക ചോപ്രയ്ക്ക് ഭാഗ്യം കൊണ്ടുവരും എന്നാണ് പറയപ്പെടുന്നത്.
സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ബോളിവുഡ് ഹീറോ ഷാരൂഖ് ഖാനെ നേരില്‍ കണ്ട ഹൃദ്യമായ അനുഭവം കുറിച്ച് രുദ്രാണി. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെ…
അടുത്തിടെയാണ് നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രം പ്രവശേനം നിഷേധിച്ച സംഭവം വിവാദമായിരുന്നു. ക്ഷേത്രത്തിനകത്ത് കയറാനായില്ലെങ്കിലും പുറത്ത്നിന്ന് തൊഴുത് താരം…
ഹൃദയം, ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമായി പ്രണവ് മോഹന്‍ലാല്‍ ശ്രദ്ധേയനായി കഴിഞ്ഞു. ഇപ്പോഴിതാ പ്രണവിനെതിരെ…