ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ പ്രായത്തെയും ശരീരത്തെയും മാനിക്കണം!! പ്രിയങ്കയെ വിമർശിച്ച് കൊണ്ട് പ്രശസ്ത ഫാഷൻ ഡിസൈനർ - മലയാളം ന്യൂസ് പോർട്ടൽ
Film News

ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ പ്രായത്തെയും ശരീരത്തെയും മാനിക്കണം!! പ്രിയങ്കയെ വിമർശിച്ച് കൊണ്ട് പ്രശസ്ത ഫാഷൻ ഡിസൈനർ

priyanka-with-nick

കഴിഞ്ഞ ദിവസം നടന്ന ഗ്രാമി പുരസ്‌കാര വേദിയിലെ താരമായിരുന്നു പ്രിയങ്ക ചോപ്ര, പ്രിയങ്ക ധരിച്ച വസ്ത്രം തന്നെയായിരുന്നു പ്രിയങ്കയെ വ്യത്യസ്തത ആക്കിയത്, പുരസ്‌കാര വേദിയിലെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന രീതിയിൽ ആയിരുന്നു പ്രിയങ്കയുടെ വസ്ത്ര ധാരണം, റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍ പീസ് ഡിസൈനര്‍ ഗൗണാണ് തന്റെ റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തിരുന്നത്. വെള്ള നിറത്തിലുള്ള സാറ്റിന്‍ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈനാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെന്‍ഡെല്‍ റോഡ്‌റിക്ക്‌സിന്റെ പരാമര്‍ശം ചര്‍ച്ചയായത്. വസ്ത്രത്തിന്റെ നെക്ക്‌ലൈന്‍ ലോസ് ആഞ്ജലീസ് മുതല്‍ ക്യൂബ വരെ നീളമുണ്ടെന്നായിരുന്നു വെന്‍ഡെല്‍ റോഡ്‌റിക്ക്‌സിന്റെ പരാമര്‍ശം. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടി സുചിത്ര കൃഷ്ണമൂര്‍ത്തി അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ വെന്‍ഡെല്‍ റോഡ്‌റിക്ക്‌സ്.

priyanka in award function

വെന്‍ഡെല്‍ റോഡ്‌റിക്ക്‌സ് വിശദീകരിച്ചത് ഇങ്ങനെ ; ‘ഞാന്‍ പ്രിയങ്കയുടെ ശരീരത്തെ അധിക്ഷേപിച്ചിട്ടില്ല. ബോഡി ഷെയ്മിങ്ങിന് അപ്പുറമാണ് ഈ വസ്ത്രം. ചില വസ്ത്രങ്ങള്‍ ധരിക്കാന്‍ അതിന്റേതായ പ്രായമുണ്ട്. കുടവയറുള്ള പുരുഷന്‍മാര്‍ ടീ ഷര്‍ട്ട് ധരിക്കാറില്ല. അതുപോലെ ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ മിനി സ്‌കര്‍ട്ട് ധരിക്കാറില്ല. വെരിക്കോസ് വെയിനുള്ള ഞാന്‍ ബര്‍മുഡ ധരിച്ച്‌ പുറത്തിറങ്ങാറില്ല. എന്റെ പരാമര്‍ശത്തില്‍ സ്ത്രീ വിരുദ്ധതയോ അധിക്ഷേപമോ ഇല്ല. പ്രിയങ്കയുടെ ഫാഷന്‍ സെന്‍സിനെയാണ് വിമര്‍ശിച്ചത്. പ്രായത്തെയും ശരീരത്തെയും മാനിക്കണം. അതാണ് ഞാന്‍ ഉദ്ദേശിച്ചത്’- വെന്‍ഡെല്‍ റോഡ്‌റിക്ക്‌സ് പറഞ്ഞു.

വെന്‍ഡെല്‍ റോഡ്‌റിക്ക്‌സിന്റെ മറുപടി ചര്‍ച്ചയായതോടെ അദ്ദേഹത്തെ വിമര്‍ശിച്ച്‌ നിരവധിപേര്‍ രംഗത്തെത്തി. വസത്രധാരണം ഒരാളുടെ വ്യക്തി സ്വതന്ത്ര്യമാണെന്നും ഫാഷന്‍ ഡിസൈനറായിട്ടും അതെക്കുറിച്ച്‌ ധാരണയില്ലേയെന്നുമാണ് ചോദ്യം.

Trending

To Top
Don`t copy text!