മകളോടൊപ്പം ആദ്യചിത്രം പങ്കുവെച്ച് പ്രിയങ്കയും നിക്ക് ജോനാസും..! ഒപ്പം ഹൃദയം തൊടുന്നൊരു കുറിപ്പും..!

പുതുവര്‍ഷം പിറന്ന് രണ്ട് ആഴ്ചകള്‍ പിന്നിട്ടപ്പോഴായിരുന്നു തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പ്രിയപ്പെട്ട അതിഥി കൂടി എത്തിയ വിവരം പ്രശസ്ത താരദമ്പതികളായ പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും ചേര്‍ന്ന് ആരാധകരെ അറിയിച്ചത്. വാടക ഗര്‍ഭത്തിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കിയ വിവരമാണ് ഇരുവരും ചേര്‍ന്ന് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. അതോടൊപ്പം കുടുംബത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായുണ്ടെന്നും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നും ഇരുവരും ചേര്‍ന്ന് ആരാധകരെ അറിയിച്ചിരുന്നു.

വിമര്‍ശനങ്ങളും പ്രശംസകളും ഒരുപോലെ പല വഴിക്കും താരദമ്പതികളെ തേടിയെത്തിയിരുന്നു, പ്രസവിക്കാത്ത പ്രിയങ്ക എങ്ങനെ ഒരു നല്ല അമ്മയാകും എന്ന് വരെ പലരും വിമര്‍ശന ശരങ്ങള്‍ ഉയര്‍ത്തി. നാളുകള്‍ പിന്നിട്ടിട്ടും കുഞ്ഞിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ വിശേഷങ്ങളോ താരദമ്പതികള്‍ പങ്കുവെയ്ക്കാത്തത് ആരാധകരേയും ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ മകളുടെ ആദ്യ ചിത്രം പങ്കുവച്ച് പ്രിയപ്പെട്ട താരദമ്പതികളായ പ്രിയങ്കയും നിക്കും എത്തിയിരിക്കുകയാണ്. മകളുടെ മുഖം മറച്ചുകൊണ്ടാണ് അവളെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് നടി പങ്കുവെച്ചത്.

കുഞ്ഞിനെ മാറോടണച്ചു നില്‍ക്കുന്ന പ്രിയങ്കയുടെ തൊട്ടരികെ ഭര്‍ത്താവ് നിക്ക് ജോനാസും നില്‍പ്പുണ്ട്, ചിത്രത്തിനൊപ്പം ഒരു കുറിപ്പും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. എന്‍.ഐ.സി.യുവില്‍ നിന്ന് നൂറ് ദിവസങ്ങള്‍ക്കു ശേഷമാണ് ഞങ്ങളുടെ മകള്‍ ഇപ്പോള്‍ വീട്ടില്‍ എത്തിയിരിക്കുന്നത് എന്നാണ് ഇവര്‍ അറിയിക്കുന്നത്. കടന്നുപോയത് വെല്ലുവിളി നിറഞ്ഞ മാസങ്ങളായിരുന്നു. ഇപ്പോള്‍ മകള്‍ വീട്ടില്‍ എത്തി.. അതിയായ സന്തോഷം ഉണ്ടെന്ന് പറഞ്ഞ ഇവര്‍, മകളെ പരിചരിച്ച ഡോകടര്‍മാരോടും നഴ്‌സുമാരോടും ഹൃദയം നിറഞ്ഞ നന്ദിയും കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് ഇവിടെ തുടക്കമാവുകയാണ്. അച്ഛനും അമ്മയും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ നേരുന്നു. ഒപ്പം തന്നെ അമ്മയാക്കിയ നിക്കിന് നന്ദി ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.. എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്. അതേസമയം, മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് ഇരവരും ചേര്‍ന്ന് കുഞ്ഞിനിട്ട പേര്.

Previous articleമഞ്ജു വാര്യരുടെ ജീവിതം മാറ്റിമറിച്ച ആ ആളെ പിടികിട്ടി..!
Next articleഅമ്മ എന്നാല്‍ എന്താണെന്ന തിരിച്ചറിവ് പകര്‍ന്നുതന്നവന്‍: മകന്റെ ആദ്യ ചിത്രം പങ്കുവെച്ച് കാജള്‍