Film News

നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യം വിവാഹിതനാവുന്നു…! ആ ഹൃദയത്തിന് ഉടമ ആരെന്ന് അറിയേണ്ടേ?

മലയാള സിനിമാ രംഗത്തെ യുവ ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനാവുന്നു. അദ്ദേഹത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ വിശേഷങ്ങളും ഫോട്ടോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. യുവസംരംഭകയായ അദ്വൈത ശ്രീകാന്താണ് വിശാഖിന്റെ വധു ആകുന്നത്. ഞാറാഴ്ചയായിരുന്നു വിവാഹ നിശ്ചയം നടന്നത്. പൃഥ്വിരാജ്, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വലിയൊരു താരനിര തന്നെ

വിശാഖിനും അദ്വൈതയ്ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് ചടങ്ങില്‍ പങ്കെടുത്തു. ഈ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഹൃദയം സിനിമയുടെ അണിയറ പ്രവര്‍ത്തകരായ വിനീത് ശ്രീനിവാസന്‍ മുതലുള്ള എല്ലാവരും കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുചിത്ര മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, നൂറിന്‍ ഷെരീഫ്, അഹാന കൃഷ്ണ എന്നിവരെല്ലാം ഉണ്ടായിരുന്നു..

സിനിമാ മേഖലയ്ക്ക് പുറത്ത് നിന്നും ഈ മംഗള മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ രാഷ്ട്രീയ, ബിസിനസ് മേഖലകളിലെ പ്രമുഖരും എത്തിച്ചേര്‍ന്നിരുന്നു. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം നിര്‍മ്മിച്ചുക്കൊണ്ട് നിര്‍മാണരംഗത്തേക്ക് കടന്ന് വന്ന വിശാഖ് സുബ്രഹ്‌മണ്യം വിനീത് ശ്രീനിവാസന്‍ – പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ഹൃദയത്തിലൂടെ മെറിലാന്‍ഡ് സ്റ്റുഡിയോസിനെ വീണ്ടും സിനിമാ ലോകത്ത് ഉറപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗന്‍ – സുജ മുരുഗന്‍ എന്നിവരാണ് വിശാഖിന്റെ മാതാപിതാക്കള്‍. അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരോടൊപ്പം ഫന്റാസ്റ്റിക്ക് ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്‌മണ്യം. പ്രകാശന്‍ പറക്കട്ടെ എന്ന സിനിമ ഈ കൂട്ടുകെട്ടില്‍ പുറത്ത് എത്തിയ സിനിമയായിരുന്നു.

Recent Posts

കുഞ്ഞ് ധ്വനിയുടെ യാത്രകള്‍ക്കായി പുത്തന്‍ കാര്‍!!! സന്തോഷം പങ്കിട്ട് യുവയും മൃദുലയും

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…

3 hours ago

സൗഹൃദവും പ്രണയവും പ്രതികാരവും പറഞ്ഞ് നാനിയും കീര്‍ത്തിയും!!!

നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…

5 hours ago

ഹാറ്റ്സ് ഓഫ് ഉര്‍ഫി!!! അവളുടെ അത്ര ധൈര്യം തനിക്ക് ഇല്ല-കരീന കപൂര്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…

8 hours ago