Categories: Film News

ശ്രീവല്ലി മരിക്കുമോ? പുഷ്പ 2വിനെക്കുറിച്ച് വ്യക്തത വരുത്തി നിര്‍മ്മാതാവ്

അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഓഗസ്റ്റില്‍ എത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ രശ്മിക മന്ദാന അവതരിപ്പിക്കുന്ന കഥാപാത്രം ശ്രീവല്ലി മരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ഒന്നാം ഭാഗത്തിലെ നായികയായിരുന്ന രശ്മിക മന്ദാന രണ്ടാം ഭാഗത്തിലും ഉണ്ടാവുമോയെന്ന സംശയങ്ങള്‍ക്കും വ്യക്തത വരുത്തുകയാണ് സിനിമയുടെ നിര്‍മാതാവ് വൈ രവി ശങ്കര്‍.സിനിമയെ കുറിച്ച് ഇപ്പോള്‍ ആര്‍ക്കും ഒന്നും അറിയില്ല, അതിനാല്‍ തന്നെ അതിനെ കുറിച്ച് എന്ത് എഴുതിയാലും ആളുകള്‍ വിശ്വസിക്കും. എന്നാല്‍, ഇത്തരം വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് മാത്രമാണെന്നും നിര്‍മാതാവ് വ്യക്തമാക്കി. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ തുടക്കത്തില്‍ തന്നെ രശ്മിക അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രം കൊല്ലപ്പെടുമെന്നായിരുന്നു വാര്‍ത്തകള്‍. കെജിഎഫ് 2ല്‍ നായിക കൊല്ലപ്പെടുന്നത് പോലെ പുഷ്പ 2വിലും നായിക മരിക്കുന്ന രീതിയിലേക്ക് അണിയറപ്രവര്‍ത്തകര്‍ സ്‌ക്രിപ്റ്റ് മാറ്റിയെന്നും പ്രചരണം ഉണ്ടായിരുന്നു.

2021 ഡിസംബര്‍ 17 നാണ് പുഷ്പയുടെ ഒന്നാം ഭാഗം റിലീസ് ചെയ്തത്. പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ പുഷ്പ ബോക്‌സ് ഓഫീസിലും മിന്നും പ്രകടനമായിരുന്നു കാഴ്ചവച്ചത്. പുഷ്പ ദ് റൂള്‍ എന്നു പേരിട്ട രണ്ടാം ഭാഗത്തിന്റെ സംവിധാനവും സുകുമാര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. നവംബറില്‍ ചിത്രം തിയേറ്ററില്‍ എത്തിക്കാനുളള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ വില്ലനായി എത്തിയ ഫഹദ് ഫാസില്‍ രണ്ടാം ഭാഗത്തിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recent Posts

കുഞ്ഞ് ധ്വനിയുടെ യാത്രകള്‍ക്കായി പുത്തന്‍ കാര്‍!!! സന്തോഷം പങ്കിട്ട് യുവയും മൃദുലയും

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…

3 hours ago

സൗഹൃദവും പ്രണയവും പ്രതികാരവും പറഞ്ഞ് നാനിയും കീര്‍ത്തിയും!!!

നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…

5 hours ago

ഹാറ്റ്സ് ഓഫ് ഉര്‍ഫി!!! അവളുടെ അത്ര ധൈര്യം തനിക്ക് ഇല്ല-കരീന കപൂര്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…

7 hours ago