അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഓഗസ്റ്റില്‍ എത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ രശ്മിക മന്ദാന അവതരിപ്പിക്കുന്ന കഥാപാത്രം ശ്രീവല്ലി മരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ഒന്നാം ഭാഗത്തിലെ നായികയായിരുന്ന രശ്മിക മന്ദാന രണ്ടാം ഭാഗത്തിലും ഉണ്ടാവുമോയെന്ന സംശയങ്ങള്‍ക്കും വ്യക്തത വരുത്തുകയാണ് സിനിമയുടെ നിര്‍മാതാവ് വൈ രവി ശങ്കര്‍.