സിനിമയിൽ ഞാൻ ഒന്നുമായില്ല, അതിൽ വിഷമം ഉണ്ട്, പ്രശാന്ത് അലക്‌സാണ്ടർ 

താൻ 22)൦ മത്തെ  വയസ്സിൽ സിനിമയിൽ എത്തിയതാണ്, എന്നാൽ തനിക്കു എങ്ങും എത്താൻ ഇതുവരെയും സാധിച്ചില്ല, തനിക്കു ഒരു നടന്റെ മുഖമില്ല, ഒരു കഥാപാത്രത്തിന് പറ്റിയ മുഖംമല്ല എന്നാണ് എല്ലാവരും പറയുന്നത്. ഉഡായിപ്പ്  മുഖം…

താൻ 22)൦ മത്തെ  വയസ്സിൽ സിനിമയിൽ എത്തിയതാണ്, എന്നാൽ തനിക്കു എങ്ങും എത്താൻ ഇതുവരെയും സാധിച്ചില്ല, തനിക്കു ഒരു നടന്റെ മുഖമില്ല, ഒരു കഥാപാത്രത്തിന് പറ്റിയ മുഖംമല്ല എന്നാണ് എല്ലാവരും പറയുന്നത്. ഉഡായിപ്പ്  മുഖം ആണെന്ന് പറയുന്ന എന്നിലെ ഉഡായിപ്പ്  തിരിച്ചറിഞ്ഞത് സംവിധായകൻ ലാൽ ജോസ് ആയിരുന്നു. എനിക്ക് ഉഡായിപ്പിന്റെ മുഖം ഉള്ളതുകൊണ്ടാണ് അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമയിൽ ആ ഒരു വേഷം കിട്ടിയത് പ്രശാന്ത് പറയുന്നു.

പക്ഷെ അത് പ്രേക്ഷകർ മനസിലാക്കാൻ ഞാൻ ആക്ഷൻ ഹീറോ ബിജു വരെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ ഞാൻ പുരുഷ പ്രേതം എന്ന ചിത്രത്തിലും ഒരു ഉഡായിപ്പ്‌  വേഷം ആണ് ചെയ്യുന്നത്, അതിലെ എന്റെ കഥാപാത്രം സെബാസ്ട്യനും ഒരു ഉഡായിപ് കഥാപാത്രം ആണ്.

സിനിമ എന്ന ആഗ്രഹം മാത്രമേ ഉള്ളായിരുന്ന എന്നെ ഒരു കലാകാരൻ ആക്കി തീർത്തത് എന്റെ പപ്പാ തന്നെ ആയിരുന്നു. അല്ലെങ്കിൽ ഞാൻ അന്ന് എം ബി എ ക്കു പോയേനെ. പപ്പാ പോകുന്ന സമയത്തു മാത്രമേ ഞാൻ കൂടുതൽ ബുദ്ധിമുട്ടു അനുഭവിച്ചിട്ടുള്ളൂ. സ്വന്തം കാലിൽ നില്ക്കാൻ കഴിഞ്ഞില്ല എന്ന സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ, സിനിമ മാത്രമേ മനസിൽ ആഗ്രഹം ഉള്ളൂ. എനാൽ എങ്ങും എത്താൻ കഴിഞ്ഞിട്ടില്ല, സമയം എടുക്കുമായിരിക്കും പ്രശാന്ത് പറയുന്നു.