പഴയ മോഹൻലാലിനെ കാണണമെന്ന് പറയുന്നത് ഒരു തരത്തിൽ അദ്ദേഹത്തെ അപമാനിക്കലാണ്, പൃഥ്വിരാജ് 

Follow Us :

പഴയ മോഹൻലാലിന് കാണണമെന്ന് പറയുന്നത് ഒരു തരത്തിൽ പറഞ്ഞാൽ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ് നടനും, സംവിധായകനുമായ പൃഥ്വിരാജ് പറയുന്നു അതുപോലെ വിക്രം എന്ന ചിത്രത്തിൽ ലോകേഷ് പുതിയ   കമൽ ഹാസനെ ആണ് കാണിക്കുന്നത്, നടൻ പറയുന്നു. ലൂസിഫർ എന്ന ചിത്രത്തെ  വിക്രത്തോടൊപ്പം ചേർത്ത് പറയുന്നത് തനിക്കൊരു കോംപ്ലിമെൻറ് ആണ്. വിക്രം ചിത്രം കാണുമ്പൊൾ മനസിലാകും ലോകേഷ് അതിൽ എത്ര ബ്രില്യന്റ് ആയാണ് ചെയ്യ്തിരിക്കുന്നത്  പൃഥ്വിരാജ് പറയുന്നു

ഇപ്പോൾ രജനി സാറിനെ വെച്ചോ , കമൽ സാറിനെ വെച്ചോ ,മമ്മൂക്കയെ വെച്ചോ, ലാലേട്ടനെ വെച്ചോ ഒരു സിനിമ ചെയ്യുക ഒരു വെല്ലുവിളി തന്നെയാണ്, കാരണം അവരുടെ മുൻപിലത്തെ ചിത്രങ്ങൾ കണ്ടു അവരെ ആ പഴയ വേഷത്തിൽ കണ്ടിട്ട് വീണ്ടും അതുപോലെ ഒരു സിനിമ ചെയ്യുന്നത് ശരിയല്ല, മലയാളത്തിൽ ഒരു പൊതു സംസാരമുണ്ട് ലാലേട്ടനെ ആ പഴയ ലാലേട്ടനായി കാണാൻ ആഗ്രഹമുണ്ടെന്ന്.

എന്നാൽ ശരിക്കും അത് അദ്ദേഹത്തിന്റെ ഉള്ളിലെ നടനെ അപമാനിക്കുന്നതിന് തുല്യമല്ലെ പൃഥ്വിരാജ് പറയുന്നു, ഇപ്പോൾ  ലോകേഷ് കമൽ സാറിനെ വിക്രത്തിൽ ഒരു പുതു കമൽ സാർ ആയാണ് കാണിക്കുന്നത് , അത് ആ സിനിമ കാണുമ്പൊൾ മനസിലാകും, മുൻപുള്ള കമൽ സാറിന്റെ സിനിമകൾ കാണുമ്പൊൾ നമ്മൾക്കത് മനസിലാകും പൃഥ്വിരാജ് പറയുന്നു, ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ , പൃഥ്വിരാജ് കൂട്ടുകെട്ടിലെ എംപുരാൻ എന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം