ഹരീഷ് പേരടിയെ ഒഴിവാക്കിയതിന് കാരണം ഉണ്ട്!! മറുപടിയുമായി സംഘാടകര്‍ രംഗത്ത്!!

നാടക സംവിധായകന്‍ എ.ശാന്തന്‍ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നടന്‍ ഹരീഷ് പേരടിയെ വിലക്കിയ സംഭവം ചര്‍ച്ചായകവെ, മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പരിപാടിയുടെ സംഘാടകര്‍. ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ആണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.…

നാടക സംവിധായകന്‍ എ.ശാന്തന്‍ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നടന്‍ ഹരീഷ് പേരടിയെ വിലക്കിയ സംഭവം ചര്‍ച്ചായകവെ, മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പരിപാടിയുടെ സംഘാടകര്‍. ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ആണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഉദ്ഘാടകനായി ക്ഷണിച്ച അദ്ദേഹത്തിനോട് അവസാന നിമിഷം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കില്‍ എടുത്ത് ചടങ്ങില്‍ എത്തേണ്ട എന്നായിരുന്നു അറിയിച്ചത്.

ഇതില്‍ പുരോഗമന കലാസാഹിത്യ സംഘം പറഞ്ഞിരിക്കുന്ന വിശദീകരണം ഇപ്രകാരമാണ്. ഹരീഷ് പേരടിയെ ഒഴിവാക്കിയത്, അദ്ദേഹം മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും അധിക്ഷേപിച്ചതിനാലാണ്. ഇതായിരുന്നു പു.ക.സുടെ മറുപടി. വലതുപക്ഷ ഗൂഢാലോചനയ്ക്ക് ഒപ്പം നില്‍ക്കുന്ന തരത്തില്‍ ഉള്ളതായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം എന്നും സംഘാടകര്‍ അറിയിച്ചു. അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കേണ്ടി വന്നതില്‍ ഖേദം ഉണ്ടെങ്കിലും ഈ അവസരത്തില്‍ അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്താല്‍ അത് തെറ്റായ സന്ദേശമാണ് പുറത്തേക്ക് എത്തിക്കുക എന്നാണ് ഈ വിഷയത്തെ കുറിച്ച് പു.ക.സയുടെ

കോഴിക്കോട് ജില്ലാ സെക്രട്ടറി യു. ഹേമന്ദ് കുമാര്‍ പ്രതികരിച്ചത്. പരിപാടിയ്ക്ക് പങ്കെടുക്കാന്‍ വേണ്ടി നടന്‍ ഹരീഷ് പേരടി ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ കോയമ്പത്തൂരിലെ സെറ്റില്‍ നിന്ന് അനുവാദം വാങ്ങി നാട്ടിലേക്ക് തിരിച്ച് എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും സംഘാടകര്‍ തന്നെ വിളിച്ച് സമയം ഉറപ്പിച്ചിരുന്നു എന്ന ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

ഭാര്യയേയും കൂട്ടി കോഴിക്കോടേക്ക് പരിപാടിയ്ക്ക് പങ്കെടുക്കാന്‍ ഇറങ്ങി.. പാതി വഴിയില്‍ വെച്ചാണ് പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളാല്‍ സംഘാടകര്‍ തന്നെ വിലക്കിയത് എന്ന് നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.