ഞങ്ങളുടെ അപ്പുവിന് മരണമില്ല…! 7 .4 അടി ഉയരമുളള പുനീതിന്റെ വെങ്കല പ്രതിമ സ്ഥാപിച്ച് ആരാധകര്‍

മനുഷ്യനെന്ന നിലയിലും നടനെന്ന നിലയിലും മരണത്തിന് അപ്പുറത്തേയ്ക്കും കടന്നിരിക്കുകയാണ് പുനീത് കുമാര്‍. 7.4 അടി ഉയരമുള്ള പുനീതിന്റെ വെങ്കില പ്രതിമ സ്ഥാപിച്ച് അദ്ദേഹത്തെ നെഞ്ചോട് ചേര്‍ത്തു വച്ചിരിക്കുകയാണ് ആരാധകര്‍. പുനീതില്ലെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് ഇന്നും…

മനുഷ്യനെന്ന നിലയിലും നടനെന്ന നിലയിലും മരണത്തിന് അപ്പുറത്തേയ്ക്കും കടന്നിരിക്കുകയാണ് പുനീത് കുമാര്‍. 7.4 അടി ഉയരമുള്ള പുനീതിന്റെ വെങ്കില പ്രതിമ സ്ഥാപിച്ച് അദ്ദേഹത്തെ നെഞ്ചോട് ചേര്‍ത്തു വച്ചിരിക്കുകയാണ് ആരാധകര്‍. പുനീതില്ലെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല.

നടുക്കത്തോടെ ആയിരുന്നു പുനീതിന്റെ വിയോഗ വാര്‍ത്ത പരന്നത്. പുനീതിന്റെ വേര്‍പാടിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ നടത്തിയ പ്രതികരണങ്ങളില്‍ നിന്നും അവര്‍ക്കൊക്കെ ആരായിരുന്നു ആ മനുഷ്യന്‍ എന്നത് വ്യക്തമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ ആയിരുന്നു പുനീതിന്റെ അവസാന നിമിഷങ്ങള്‍.

വിശ്വസിക്കാനാകുന്നില്ല, പറയാന്‍ വാക്കുകളില്ല എന്നായിരുന്നു സഹപ്രവര്‍ത്തകരുടെ ആദ്യ പ്രതികരണം. പിന്നീടിങ്ങോട്ട് തിരിച്ചു വരൂ അപ്പൂ… തിരിച്ചു വരൂ അപ്പൂ… എന്ന മുറവിളികള്‍. ഞാന്‍ തകര്‍ന്നു പോയിരിക്കുന്നു. അപ്പൂ എന്താണിത്? എന്തിനാണ് ഞങ്ങളുടെ ഹൃദയം നീ തകടര്‍ത്തിട്ട് പോയത്. തിരിച്ചു വരൂ അപ്പൂ. രത്‌നം പോലുള്ള നീ തീര്‍ച്ചയായും ഞങ്ങള്‍ക്ക് ചുറ്റുമുണ്ടായിരിക്കണം’. ഇതായിരുന്നു ഖുഷ്ബുവിന്റെ വാക്കുകള്‍.

അപ്പോള്‍ പിന്നെ പുനീതിനെ നെഞ്ചേറ്റിയ ആരാധകരുടെ കാര്യ പറയണോ. മലയാൡതാരങ്ങളായ മമ്മൂട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, ഭാവന, ടൊവിനോ തോമസ്, നവ്യാ നായര്‍ എന്നു തുടങ്ങി നിരവധിപ്പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് എത്തി.

വല്ലാതെ വേദനിക്കുന്നു, അത് പറഞ്ഞറിയിക്കാന്‍ ആവില്ല എന്ന് പുനീതിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പാര്‍വതി തിരുവോത്ത് പങ്കുവെച്ചത്. പുനീത് സാറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ കടലുപോലെ കിടക്കുന്ന ആരാധക സമൂഹത്തിനും നികത്താനാകാത്ത നഷ്ടത്തെ അതിജീവിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ എളുപ്പത്തില്‍ പൊയ്ക്കളഞ്ഞമല്ലാ ബ്രദര്‍ എന്നായിരുന്നു ടൊവിനോയുടെ വാക്കുകള്‍.