തന്റെ പ്രതിശ്രുത വരനെ ആരാധകർക്ക് പരിചയപെടുത്തി, പുണ്യ എലിസബത്ത് 

ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് പുണ്യ എലിസബത്ത്, ഇപ്പോൾ താരം തന്റെ പ്രതിശ്രുത വരനെ പരിചയപെടുത്തിയിരിക്കുകയാണ് ഒരു വീഡിയോയിലൂടെ. ടോബി കൊയ്പള്ളിയാണ് താരത്തിന്റെ പ്രതിശ്രുത വരൻ. ഇപ്പോൾ താരം തന്റെ…

ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് പുണ്യ എലിസബത്ത്, ഇപ്പോൾ താരം തന്റെ പ്രതിശ്രുത വരനെ പരിചയപെടുത്തിയിരിക്കുകയാണ് ഒരു വീഡിയോയിലൂടെ. ടോബി കൊയ്പള്ളിയാണ് താരത്തിന്റെ പ്രതിശ്രുത വരൻ. ഇപ്പോൾ താരം തന്റെ വരനെ പരിചയപ്പെടുത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

ആറുമാസങ്ങൾക്കു ശേഷമാണ് ഞാൻ അവനെ കാണാൻ പോകുന്നത്, ഇനിയും കാത്തിരിക്കാൻ കഴിയില്ല, അതുകൊണ്ടു ഒരു ദിവസം ലീവെടുത്തുകൊണ്ടു എയർപോർട്ടിൽ എത്തിയിരിക്കുകയാണ്, അവനു വേണ്ടി താൻ ഒരു ബൊക്ക യും വാങ്ങി സ്വീകരിക്കാൻ പോകുകയാണ്, അക്ഷരാർത്ഥത്തിൽ കടലിൽ നിന്നും ഒരു നിധി കണ്ടെത്തിയിരിക്കുയാണ്. എന്റെ ഹൃദയത്തിലേക്ക് നീന്തിക്കടന്നു വന്ന ടോബി കൊയപ്പള്ളിലി നു നന്ദി, ഞാൻ എന്റെ പുരുഷനെ ആരാധകർക്കായി പരിചയപെടുത്തുകയാണ് പുണ്യ കുറിച്ച്.

ആലുവ സ്വദേശിയാണ് പുണ്യ എലിസബത്ത്, തോബാമ്മ എന്ന സിനിമയിൽ കൂടി ആയിരുന്നു താരം ആദ്യമായി മലയാള സിനിമയിൽ എത്തിയത്, എന്നാൽ ഗൗതമന്റെ  രഥം എന്ന ചിത്രത്തിൽ ആയിരുന്നു താരത്തിനെ കൂടുതൽ പ്രേക്ഷകർക്ക്‌ സുപരിചിതയായത്.