നവാഗത സിനിമകളിൽ ഏറ്റവും കൂടുതൽ റിയലിസ്റ്റിക് ആയി പോർട്രൈ ചെയ്യുന്നത് പോലീസ് വിഭാഗമാണ്!

ആവാസവ്യൂഹം എന്ന സൂപ്പർ സിനിമയ്ക്ക് ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കിയ ചിത്രമാണ് ‘പുരുഷ പ്രേതം’. അലക്‌സാണ്ടർ പ്രശാന്ത്, ദർശന രാജേന്ദ്രൻ ,ജഗദീഷ് എന്നിവരാണ് സിനിമയിൽ പ്രധാന താരങ്ങളായി എത്തിയത്. സിനിമ ഡയറക്ട് ഒടിടി റിലീസായി…

ആവാസവ്യൂഹം എന്ന സൂപ്പർ സിനിമയ്ക്ക് ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കിയ ചിത്രമാണ് ‘പുരുഷ പ്രേതം’. അലക്‌സാണ്ടർ പ്രശാന്ത്, ദർശന രാജേന്ദ്രൻ ,ജഗദീഷ് എന്നിവരാണ് സിനിമയിൽ പ്രധാന താരങ്ങളായി എത്തിയത്. സിനിമ ഡയറക്ട് ഒടിടി റിലീസായി സോണിലൈവിലാണ് പ്രദർശനത്തിന് എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

 

മൂവി ഗ്രൂപ്പിൽ പുരുഷ പ്രേതം എന്ന ചിത്രത്തെ കുറിച്ച് വന്നൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. നവാഗത സിനിമകളിൽ ഏറ്റവും കൂടുതൽ റിയലിസ്റ്റിക് ആയി പോർട്രൈ ചെയ്യുന്നത് പോലീസ് വിഭാഗമാണ് എന്നാണ് ലിജിൻ പറയുന്നത് ”ആവാസവ്യൂഹം എന്ന വ്യത്യസ്തമായ ചിത്രത്തിന് ശേഷം കൃഷാന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പുരുഷ പ്രേതം. പുരുഷ പ്രേതവും അതിന്റെ treatment ലും narrative ലും വ്യത്യസ്തത പുലർത്തുന്നു. നവാഗത സിനിമകളിൽ ഏറ്റവും കൂടുതൽ റിയലിസ്റ്റിക് ആയി portray ചെയ്യുന്നത് പോലീസ് വിഭാഗമാണ് അതിൽ അല്പം ആക്ഷേപ ഹാസ്യവും ചേർത്ത് അവതരിപ്പിക്കുകയാണ് പുരുഷ പ്രേതം. ജഗദീഷ്, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രധാനമായും മുന്നോട്ട് നീങ്ങുന്ന സിനിമ ആസ്വാദ്യകരമാണ്. ക്യാമറ ആംഗിളുകളിൽ നടത്തിയ പരീക്ഷണങ്ങൾ ചില സമയത്ത് അല്പം വിരസമായി തോന്നി. Another good one from Krishand” ഇതായിരുന്നു മൂവി ഗ്രൂപ്പിൽ ലിജിൻ പങ്കുവെച്ച പോസ്റ്റ്.

എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ്, മാൻകൈൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർക്കൊപ്പം അലക്‌സാണ്ടർ പ്രശാന്തും ചേർന്നാണ് പുരുഷ പ്രേതം എന്ന സിനിമ നിർമിച്ചിരിക്കുന്നത്