‘ഷുഗര്‍ ലോച്ചന്‍…’ പുരുഷ പ്രേതത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

ഹാസ്യനടനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ പ്രശാന്ത് അലക്സാണ്ടറും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. ചിത്രത്തിലെ ‘ഷുഗര്‍ ലോച്ചന്‍…’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടു. നിര്‍മല്‍ ജോവിയലിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അജ്മല്‍ ഹസ്ബുള്ളയാണ്. സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാര്‍ച്ച് 24 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവില്‍ സ്ട്രീം ചെയ്യും. കഴിഞ്ഞ 17നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.

കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുരുഷ പ്രേതം ക്രൈം കോമഡി ചിത്രമെന്ന നിലയിലാണ് പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്നത്. ജഗദീഷ്, അലക്സാണ്ടര്‍ പ്രശാന്ത് ,സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍,ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് എന്നിവര്‍ക്കൊപ്പം സംവിധായകന്മാരായ ജിയോ ബേബിയും മനോജ് കാനയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

സംവിധായകന്‍ ക്രിഷാന്ദ് തന്നെ സിനിമയുടെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സുഹൈല്‍ ബക്കര്‍ ആണ്. എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് ,മാന്‍കൈന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം അലക്സാണ്ടര്‍ പ്രശാന്തും ചേര്‍ന്നാണ് പുരുഷ പ്രേതം നിര്‍മ്മിക്കുന്നത്.

Previous articleലോകേഷ് മറച്ചു വെച്ച സർപ്രൈസ് ഇതാണോ ,ലിയോ ടീമിനൊപ്പം നടൻ കതിർ 
Next articleചുവന്ന ലഹങ്കയില്‍ ഗ്ലാമറസായി നിമിഷ!!! അചഞ്ചലമായ ചൈതന്യത്തെ തളര്‍ത്താന്‍ കഴിവുള്ളവന്‍ ഇതുവരെ ജനിച്ചിട്ടില്ലെന്ന് താരം