‘പുഷ്പ’ 2ല്‍ സാമന്ത ആരാധകര്‍ നിരാശ!!! കിടിലന്‍ ചുവടുകളുമായി എത്തുക മലൈക

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായ ‘പുഷ്പ’ തിയ്യറ്ററിലെത്തും മുമ്പേ ചിത്രത്തിലെ ഗാനമായിരുന്നു ഹിറ്റായത്. സാമന്ത ചുവടുവച്ച ‘ഓ അണ്ടവാ’ എന്ന ഗാനമായിരുന്നു ചിത്രത്തിന് മുമ്പേ വൈറലായത്. ഇപ്പോള്‍ ‘പുഷ്പ’ 2 എത്തുമ്പോള്‍ സാമന്ത ആരാധകര്‍ക്ക് നിരാശയാണ്. കാരണം സാമന്തയുടെ കിടിലന്‍ ചുവടുകള്‍ പ്രതീക്ഷിച്ച് ചിത്രം കാണാന്‍ വരേണ്ട.

‘പുഷ്പ’ 2 യിലും കിടിലന്‍ ഡാന്‍സ് ഉണ്ട്, പക്ഷം സാമന്തയാകില്ല. പകരം ബോളിവുഡ് നടി മലൈക അറോറയായിരിക്കും ഡാന്‍സുമായെത്തുക എന്നാണ് സൂചന. ഷാരൂഖ് ഖാന്റെ ‘ചയ്യ ചയ്യ’, സല്‍മാന്‍ ഖാന്റെ ‘മുന്നി ബദ്നാമുഹൂയി’, അക്ഷയ് കുമാറിന്റെ ‘അനാര്‍ക്കലി ഡിസ്‌കോ ചാലി’, പവന്‍ കല്യാണിന്റെ ‘കെവ്വു കേക്ക’ തുടങ്ങിയ മലൈകയുടെ ഡാന്‍സുകള്‍ ഹാറ്റായിരുന്നു.

സാന്തയുടെ ആദ്യ സൂപ്പര്‍ ഡാന്‍സ് നമ്പറായിരുന്നു പുഷ്പയിലേത്. എന്നാലും സംഭവം ആരാധകര്‍ ഏറ്റെടുത്തിരുന്നു. മൂന്ന് മിനിറ്റ് മാത്രമുള്ള ഗാന രംഗത്തിനായി അഞ്ച് കോടിയായിരുന്നു സാമന്തയുടെ പ്രതിഫലം.

അതേസമയം, മലൈക്കയ്ക്ക് പുഷ്പ 2 വിലുള്ള പ്രതിഫലത്തെക്കുറിച്ച് വ്യക്തതയില്ല.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം തുടങ്ങിയിരുന്നു. പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ മാറ്റി വച്ചിരിക്കുന്നത്. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയിരുന്നു.

കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രമാണ് അല്ലു അര്‍ജുന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ തന്നെ എത്തും. രശ്മിക മന്ദാന തന്നെയാകും നായികയായി എത്തുക.

Anu B