ഇതാണ് പുഷ്പയിലെ നീക്കം ചെയ്ത ആ രംഗം..!! പുറത്ത് വിട്ടത് അണിയറ പ്രവര്‍ത്തകര്‍ തന്നെ!

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഇളക്കി മറിച്ച സിനിമയായിരുന്നു പുഷ്പ. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച സിനിമ, പല വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സിനിമയിലെ ചില രംഗങ്ങളും സാമന്തയുടെ ഐറ്റം ഡാന്‍സും എല്ലാം പലതരം വിമര്‍ശനങ്ങള്‍ക്ക് വഴി…

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഇളക്കി മറിച്ച സിനിമയായിരുന്നു പുഷ്പ. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച സിനിമ, പല വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സിനിമയിലെ ചില രംഗങ്ങളും സാമന്തയുടെ ഐറ്റം ഡാന്‍സും എല്ലാം പലതരം വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു. ഇപ്പോഴിതാ അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പ’യില്‍ നിന്നും നീക്കം ചെയ്ത രംഗം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

രണ്ട് മിനിറ്റോളം സമയദൈര്‍ഘ്യമുള്ള വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഉള്‍വനങ്ങളില്‍ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ അഭിമാന താരം ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ആയി എത്തിയത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയിട്ടാണ് അല്ലു എത്തിയത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു അല്ലു അര്‍ജുന്‍ കൈകാര്യം ചെയ്തത്. ചിത്രത്തിൽ രശ്മികയുടെ  നെഞ്ചിൽ അല്ലു അർജുൻ കൈ വെയ്ക്കുന്ന രംഗങ്ങൾ ഒന്നും കുടുംബ പ്രേക്ഷകർക്ക് സ്വീകരിക്കാൻ കഴിയില്ലെന്ന് നേരത്തെ വാദങ്ങൾ വന്നിരുന്നു.