പാര്‍ട്ടി ആരംഭിക്കാം പുഷ്പ…!! രണ്ടാം ഭാഗം ചിത്രീകരണം ഉടന്‍..!!

കൊവിഡ് പ്രതിസന്ധി സമയത്ത് പോലും പണംവാരിയ സിനിമകളില്‍ ഒന്നായിരുന്നു പുഷ്പ. രണ്ട് ഭാഗങ്ങളിലായി എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ പ്രഖ്യാപിച്ച പുഷ്പ ദി റൈസ് ആണ് ചിത്രത്തിന്റെ ഒന്നാം ഭാഗം. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഹിറ്റായി മാറിയ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് നടക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരം അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ആണ് ഈ സിനിമ ഒരുക്കിയത്.

മാത്രമല്ല മലയാളികള്‍ക്ക് ഈ സിനിമയോട് ഏറെയുള്ള സന്തോഷവും അഭിമാനവും മലയാളികളുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസില്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തി എന്നതാണ്. വില്ലനായ പോലീസ് വേഷത്തിലായിരുന്നു ഫഹദ് പുഷ്പയുടെ ആദ്യ ഭാഗത്തില്‍ എത്തിയത്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സുപ്രാധാന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യവാരമോ സിനിമ ആരംഭിക്കുമെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. സംവിധായകന്‍ സുകുമാര്‍ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ വായിക്കാന്‍ തുടങ്ങിയെന്നും സൂചനകള്‍ പുറത്ത് വരുന്നുണ്ട്. സിനിമയുടെ കഥയും ചിത്രീകരണവും മാത്രമല്ല, പുഷ്പയിലെ പാട്ടുകളും വമ്പന്‍ ഹിറ്റുകളായിരുന്നു. തെന്നിന്ത്യയുടെ പ്രിയ നായിക രശ്മിക മന്ദാന ആയിരുന്നു

ചിത്രത്തില്‍ നായികയായി എത്തിയത്. രണ്ടാം ഭാഗത്തിനായി അഭിനേതാക്കള്‍ പ്രതിഫലം ഇരട്ടിയാക്കി എന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. നടി സാമന്തയുടെ ഐറ്റം നമ്പര്‍ ആയിരുന്നു സിനിമയുടെ മറ്റൊരു ആകര്‍ഷണം. സിനിമയിലെ ഊ ആണ്ടവാ എന്ന ഗാനത്തില്‍ നൃത്തച്ചുവടുകള്‍ വെച്ചതോടെ വലിയ തോതിലുള്ള പ്രശംസകളാണ് സാമന്തയ്ക്ക് ലഭിച്ചത്.

Previous articleആ മുഖംമൂടിക്കാരന്‍ ഷൈന്‍ ടോം ചാക്കോയോ..? ബീസ്റ്റിലെ വില്ലന്‍ ആര്..!?
Next articleവൈകിപ്പോയി..!! നവ്യയോട് പറയാന്‍ വാക്കുകളില്ലെന്ന് റിമി ടോമി..!!