ബോളിവുഡിനെ പോലും ഞെട്ടിച്ച് പുഷ്പ….!!

തീയറ്ററുകളില്‍ ഒരു തരംഗം തന്നെ തീര്‍ത്ത സിനിമയാണ് അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ എന്ന സിനിമ. സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും സിനിമയുടെ വിജയഗാഥ തുടരുകയാണ്. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ നായകനായി എത്തിയ ചിത്രത്തിന്റെ ഹിന്ദി റിലീസിന് മാത്രം ലഭിച്ച കോടികളുടെ കണക്കാണ് പുറത്ത് വരുന്നത്.

ഒടിടിയില്‍ ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ആഴ്ച തിയേറ്ററില്‍ നിന്ന് ലഭിച്ചത് 7.08 കോടിയും, രണ്ടാംവാരം 6.17 കോടിയും, മൂന്നാംവാരം 4.41 കോടിയും ആണ്. ചിത്രം നിലവില്‍ 100.85 കോടിയാണ് ഹിന്ദി പതിപ്പിന് മാത്രം ഇന്ത്യയില്‍ നിന്ന് ലഭിച്ചിരിക്കുന്നത് എന്നാണ് കണക്കുകള്‍ പുറത്ത് വരുന്നത്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്തുവിട്ട കണക്കുകളാണ് ഇതേ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. ഒരു ഹിന്ദി ചിത്രത്തിനു പോലും ലഭിക്കാന്‍ കഴിയാത്ത അത്ര നേട്ടമാണ് തെലുങ്കില്‍ നിന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത ‘പുഷ്പ’യ്ക്ക് ലഭിച്ചിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. തെന്നിന്ത്യയില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ച സിനിമയില്‍ അല്ലു അര്‍ജുന് പുറമെ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഫഹദ് ഫാസില്‍, നടി രശ്മിക മന്ദാന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

മാത്രമല്ല ചിത്രത്തിലെ സാമന്തയുടെ ഐറ്റം നമ്പറും ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായൊരു വേഷത്തിലാണ് അല്ലു അര്‍ജുന്‍ പുഷ്പ എന്ന സിനിമയില്‍ എത്തിച്ചേര്‍ന്നത്. ചന്ദനമരം വെട്ടി കടത്തുന്ന പുഷ്പരാജായാണ് അല്ലു സിനിമയില്‍ എത്തിയത്.

 

Previous articleപ്രണവിനൊപ്പം റൊമാന്‍സ് ചെയ്യാന്‍ എനിക്ക് എളുപ്പമാണ്…!! കല്യാണി പ്രിയദര്‍ശന്‍..!!
Next article‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ നിര്‍മ്മിക്കാന്‍ ദുല്‍ഖര്‍ തയ്യാറായതിനു പിന്നിലെ കാരണം വെളിപ്പെടുത്തി സൈജു കുറുപ്പ്