നിങ്ങള്‍ അത്ഭുതപ്പെടും എന്ന് മമ്മൂട്ടിയെ കുറിച്ച് പാര്‍വ്വതി പറഞ്ഞത് ഇതുകൊണ്ടാണ്..!

പുഴു എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വേളയില്‍ ആ സിനിമയിലെ മമ്മൂക്ക ശരിക്കും നിങ്ങളെ അത്ഭുതപ്പെടുത്തും എന്നാണ് നടിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും എത്തിയ പാര്‍വ്വതി തിരുവോത്ത് പറഞ്ഞിരുന്നത്. നടിയുടെ വാക്കുകള്‍ എത്രത്തോളം ശരിയായിരുന്നു എന്ന് കാട്ടിത്തരുന്നതാണ് പുഴു എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം.

ഇപ്പോഴിതാ പാര്‍വ്വതി എന്ന നടി പറഞ്ഞ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പുഴു എന്ന സിനിമയെ കുറിച്ച് ജുവല്‍ എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത്. മമ്മൂക്കയുടെ കഥാപാത്രം എങ്ങനെയായിരിക്കും എന്നു വാചാലയാകാന്‍ ആഗ്രഹിച്ച പാര്‍വതി വാക്കുകള്‍ കിട്ടാതെ ‘നിങ്ങള്‍ അത്ഭുതപ്പെടും’ എന്നു മാത്രം പറഞ്ഞതിനോട് 100% നീതിപുലര്‍ത്തിയ മമ്മൂട്ടിയുടെ അതി ഗംഭീര പ്രകടനത്തില്‍ മാത്രം കണ്ണ് ഉടക്കിയ പുഴു എന്ന് കുറിച്ചുകൊണ്ടാണ് ഈ കുറിപ്പ് തുടങ്ങുന്നത് തന്നെ.

മമ്മൂട്ടി എന്ന സൂപ്പര്‍ സ്റ്റാര്‍ ഇങ്ങനെയൊരു കഥാപാത്രം ചെയ്തു എന്നതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് തന്റെ അഭിപ്രായം എന്ന് ജുവല്‍ കുറിപ്പില്‍ പറയുന്നു. സാമ്പ്രദായികമായ നായക നടന്മാരുടെ പ്രകടനത്തെ മുറിച്ചുകൊണ്ടു പുതിയ വഴിയിലേക് കടക്കുന്ന മമ്മൂട്ടിയുടെ പഴയെ ശീലം പുഴുവിലും തുടര്‍ന്നു എന്നേയുള്ളു.! സിനിമയുടെ ഏറ്റവും ഇന്‍ട്രസ്റ്റിംഗ് & ത്രില്ലിംഗ് ഫാക്ടര്‍ എന്ന് പറയുന്നത്, സിനിമയില്‍ സ്റ്റാന്‍ഡ് ഔട്ട് ചെയ്തു നില്‍ക്കുന്ന മമ്മൂട്ടിയുടെ പ്രകടനം തന്നെയാണെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

പൂര്‍ണതൃപ്തി തന്ന അനുഭവമായിരുന്നു പുഴു എന്നും അതേസമയം, പാര്‍വതിയുടെ കഥാപാത്രത്തില്‍ നിന്നും കോംപ്ലസ് ആയ എന്തെങ്കിലും പ്രതീഷിച്ചപ്പോള്‍ അത് ലഭിക്കാതെ പോയത് നിരാശയുണ്ടാക്കി എന്നും കുറിപ്പില്‍ പറയുന്നു. നവാഗത സംവിധായികയേയും പ്രശംസിച്ചുകൊണ്ട് ഒരു തവണ എങ്കിലും കണ്ടിരിക്കേണ്ട സിനിമയാണ് പുഴു എന്ന് കുറിച്ചുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.

Previous articleകുഞ്ഞിന്റെ വരവിനു ശേഷം എല്ലാ ദിവസവും ഒരുപോലെ ആകുന്നത് എന്നെയും അലട്ടിയിരുന്നു..! തുറന്ന് പറഞ്ഞ് മിയ
Next articleഞാന്‍ ‘നോ’ കേട്ട് വളര്‍ന്ന ഒരാളാണ്..! മക്കള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കണം..! അവര്‍ നല്ല മനുഷ്യരാകും..!