നിഗൂഢത നിറച്ച് പുഴുവിന്റെ ട്രെയിലര്‍ എത്തി..!

ഭീഷ്മ പര്‍വ്വത്തിനും സിബിഐ ദ ബ്രെയിന്‍ അഞ്ചാം ഭാഗത്തിനും ശേഷം ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ചിത്രത്തില്‍ എപ്പോഴത്തേയും പോലെ മമ്മൂക്കയുടെ ലുക്കും…

ഭീഷ്മ പര്‍വ്വത്തിനും സിബിഐ ദ ബ്രെയിന്‍ അഞ്ചാം ഭാഗത്തിനും ശേഷം ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ചിത്രത്തില്‍ എപ്പോഴത്തേയും പോലെ മമ്മൂക്കയുടെ ലുക്കും കഥാപാത്രവും തന്നെയാണ് ചര്‍ച്ചയാകുന്നത്. പ്രായം മുന്നോട്ട് പോകുന്തോറും ചെറുപ്പമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയാണ് താരം. ഇപ്പോഴിതാ രതീന സംവിധാനം ഒരുക്കിയിരിക്കുന്ന പുഴു എന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരികയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.

ഒരു നവാഗത സംവിധായികയുടെ ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുന്നു എന്ന് കേട്ടപ്പോള്‍ തന്നെ ആരാധകര്‍ക്കുള്ള ആവേശവും ആകാംക്ഷയും വളരെ വലുതായിരുന്നു. മാത്രമല്ല, മലയാള സിനിമയില്‍ ഒരുപാട് ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിച്ച് എത്തുന്ന പാര്‍വ്വതിയാണ് ചിത്രത്തില്‍ നായികായി എത്തുന്നത്. മമ്മൂട്ടിയും പാര്‍വ്വതിയും ആദ്യമായി ഒന്നിച്ച് സ്‌ക്രീനില്‍ എത്തുന്നു എന്ന പ്രത്യേകതയും പുഴു എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ സ്വീകാര്യതയാണ് നേടുന്ന്.

മാത്രമല്ല ലഭിച്ച സൂചനകള്‍ പോലെ തന്നെ മമ്മൂക്ക ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഈ സിനിമയില്‍ ചെയ്യുന്നത് എന്ന കാര്യത്തിനും ഏകദേശം വ്യക്തത വന്നിരിക്കുകയാണ്. എസ് ജോര്‍ജിനൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ മമ്മൂട്ടിയ്ക്കും പാര്‍വ്വതിയ്ക്കും പുറമെ, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അതേസമയം, ഒടിടി റിലീസ് ആയിട്ടാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീയ്യതി.