ഈ ചിത്രത്തിന് എന്തിനാണ് ഒരു അടിക്കുറിപ്പ്..? മോഹന്‍ലാലിനൊപ്പം പി.വി സിന്ധു..!

ഇന്ത്യയുടെ രണ്ട് അഭിമാന താരങ്ങള്‍ പരസ്പരം കണ്ട് മുട്ടിയപ്പോഴുള്ള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. പരസ്പരം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്ത ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും നടന വിസ്മയം, മോഹന്‍ലാലും…

ഇന്ത്യയുടെ രണ്ട് അഭിമാന താരങ്ങള്‍ പരസ്പരം കണ്ട് മുട്ടിയപ്പോഴുള്ള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. പരസ്പരം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്ത ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും നടന വിസ്മയം, മോഹന്‍ലാലും പരസ്പരം കണ്ടുമുട്ടിയതിന്റെ വിശേഷവും ഫോട്ടോയുമാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി മാറ്റുന്നത്. പി.വി സിന്ധുവാണ് മോഹന്‍ലാലിനെ കണ്ടുമുട്ടിയ സന്തോഷം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്.

ജിമ്മില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗോവയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയക്ക് ഒരു അടിക്കുറിപ്പിന്‌റെ ആവശ്യമില്ലെന്ന് കാണിച്ച്.. നോ ക്യാപ്ഷന്‍ നീഡഡ് എന്നാണ് സിന്ധു കുറിച്ചത്. അതോടൊപ്പം മോഹന്‍ലാലിനെ കണ്ടുമുട്ടിയതിലുള്ള സന്തോഷവും സിന്ധു കുറിച്ചു. അടിക്കുറിപ്പ് ആവശ്യമില്ല. മോഹന്‍ലാല്‍ സാറിനെ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ടെന്നാണ് ചിത്രത്തോടൊപ്പം സിന്ധു കുറിച്ചത്. തങ്ങള്‍ ആരാധിക്കുന്ന രണ്ട് താരങ്ങളെ ഒന്നിച്ചൊരു ഫോട്ടോയില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ഇന്ത്യയ്ക്ക് വേണ്ടി ഓരോ നേട്ടങ്ങള്‍ സിന്ധും കൈവരിക്കുമ്പോഴും ആശംസകളുമായി മോഹന്‍ലാല്‍ എത്താറുണ്ടായിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കാണാനായതിലെ സന്തോഷം പങ്കുവെച്ച് സിന്ധു എത്തിയിരിക്കുകയാണ്. അതേസമയം, ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ഇപ്പോള്‍ ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ്.

ഇത്രയും നാളത്തെ അഭിനയ സമ്പത്ത് വെച്ചാണ് ഒരു സംവിധായ പരിവേഷം മോഹന്‍ലാല്‍ എടുത്തണിഞ്ഞിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍് തന്നെ കേന്ദ്ര കഥാപാത്രത്തേയും അവതരിപ്പിക്കുന്നുണ്ട്. 12ത്ത് മാന്‍ ആണ് ഇനി മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.