എലിസബത്ത് രാജ്ഞി അന്ത്യയുറങ്ങുന്നിടം ഇതാ!!!!

സെപ്തംബര്‍ 8 നാണ് എലിസബത്ത് രാജ്ഞി ഈ ലോകത്തോട് വിട പറഞ്ഞത്. 96ാം വയസ്സിലാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗം. ഏഴ് പതിറ്റാണ്ടോളമാണ് ബ്രിട്ടീഷ് രാജവംശത്തിന്റെ പരമാധികാരിയായി എലിസബത്ത് രാജ്ഞി ഭരിച്ചത്. എലിസബത്ത് രാജ്ഞിയുടെ മൂത്ത മകന്‍ ചാള്‍സാണ് ഇപ്പോഴത്തെ ബ്രിട്ടന്റെ പുതിയ രാജാവ്.

പത്ത് ദിവസത്തെ ദുഖാചരണത്തിന് ശേഷമാണ് എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടണ്‍ ഔദ്യോഗിക വിടനല്‍കിയത്. അടുത്തകാലത്ത് ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ശവസംസ്‌കാര ചടങ്ങുകളായിരുന്നു രാജ്ഞിയുടേത്. 1600 സൈനികരാണ് മൃതദേഹ പേടകത്തിന് അകമ്പടിയായത്. സുരക്ഷക്ക് 10,000 പൊലീസുകാരും രാജകുടുംബാഗങ്ങളും വിലാപയാത്രയെ അനുഗമിച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ശവസംസ്‌കാര ചടങ്ങും രാജ്ഞിയുടേതാണ്.
ദശലക്ഷങ്ങളാണ് ടെലിവിഷനിലൂടെ കണ്ടത്. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങി ആയിരത്തോളം ലോകനേതാക്കള്‍ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

ഇപ്പോഴിതാ രാജ്ഞിയുടെ അന്ത്യ വിശ്രമസ്ഥലത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം. കഴിഞ്ഞ ദിവസമാണ് ചിത്രം രാജകൊട്ടാരം പുറത്തുവിട്ടത്. ഫോട്ടോയില്‍ കല്ലറയ്ക്കരികില്‍ വെള്ളനിറത്തിലുള്ള പൂക്കള്‍ കൊണ്ട് നിര്‍മിച്ച റീത്തുകളുമുണ്ട്.

രാജ്ഞിയുടെ ലഡ്ജര്‍ സ്റ്റോണ്‍ കിങ് ജോര്‍ജ് നാലാമന്‍ മെമ്മോറിയല്‍ ചാപ്പലില്‍ സ്ഥാപിച്ചു. ചിത്രത്തില്‍ രാജ്ഞിയുടെയും മാതാപിതാക്കളുടെയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെയും പേര് കൊത്തിവച്ചിട്ടുണ്ട്. കറുപ്പ് ബെല്‍ജിയന്‍ മാര്‍ബിളിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

1962 ലാണ് പിതാവ് കിങ് ജോര്‍ജ് നാലാമന്റെ അന്ത്യ വിശ്രമസ്ഥലമായി ക്വീന്‍ എലിസബത്ത് കിങ് ജോര്‍ജ് നാലാമന്‍ മെമോറിയല്‍ ചാപ്പല്‍ നിര്‍മ്മിച്ചത്.

Anu B